newsroom@amcainnews.com

ആശ്വാസം: ജിഎസ്ടി പേയ്‌മെൻ്റുകളിൽ 25% വർധനയുമായി കാർണി സർക്കാർ

രാജ്യത്ത് വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാൻ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതികളുടെ ഭാഗമായി ജിഎസ്ടി (GST) ക്രെഡിറ്റിൽ വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽ ബെനഫിറ്റ്’ എന്ന പേരിൽ അവതരിപ്പിച്ച ഈ പുതിയ പദ്ധതി വഴി ജിഎസ്ടി പേയ്‌മെന്റുകളിൽ 25% വർധന നടപ്പിലാക്കും. കൂടാതെ ജൂൺ മാസത്തിൽ 50% തുക ഒറ്റതവണയായി നൽകുമെന്നും കാർണി അറിയിച്ചു.

ഈ വർധനയിലൂടെ നാലംഗ കുടുംബങ്ങൾക്ക് നിലവിൽ വർഷം 1,100 ഡോളർ ലഭിക്കുന്ന സ്ഥാനത്ത് ഇനി മുതൽ 1,890 ഡോളർ വരെ ലഭിക്കും. അവിവാഹിതർക്ക് നിലവിൽ ലഭിക്കുന്ന 540 ഡോളറിൽ നിന്ന് തുക 950 ഡോളറായി ഉയരും. പലചരക്ക് സാധനങ്ങൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ വലയുന്ന സാധാരണക്കാർക്ക് ഈ അധിക തുക വലിയൊരു ആശ്വാസമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

You might also like

കമ്മ്യൂണിറ്റി കായിക വിനോദങ്ങൾക്കായി പുതിയ ഉത്തേജനവുമായി ബെലാഞ്ചർ

നാറ്റോയുടെ ഭീമൻ കരാറിനായി കനേഡിയൻ കമ്പനി; പ്രതിരോധ മേഖലയിൽ കാനഡയ്ക്ക് വലിയ നേട്ടം

ഇറാൻ യുദ്ധവും ഇന്ധന പ്രതിസന്ധിയും: ആൽബർട്ട എണ്ണ പൈപ്പ് ലൈൻ പദ്ധതിയുമായി കാനഡ

കാൽഗറിയിൽ കാറിനുള്ളിൽ രണ്ട് കുട്ടികൾ മരിച്ച നിലയിൽ: ഒരാൾ കസ്റ്റഡിയിൽ

ഇന്ത്യയുൾപ്പെടെയുള്ള മൂന്ന് വൻശക്തികളുമായി കാനഡ ഉടൻ വ്യാപാര കരാറിലേക്ക്; ലക്ഷ്യം ആഗോള വിപണി

മാർക്ക് കാർണിയുടെ അർമേനിയൻ സന്ദർശനം: ലക്ഷ്യം പ്രതിരോധ, വ്യാപാര കരാറുകൾ

Top Picks for You
Top Picks for You