newsroom@amcainnews.com

കാനഡയിൽ പുതിയ ഫ്ലൂ വകഭേദം: മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

കാനഡയിൽ ഭീഷണിയുയർത്തി പുതിയ ഫ്ലൂ വകഭേദം പടരുന്നതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. സബ്ക്ലേഡ് കെ എന്നറിയപ്പെടുന്ന ഇൻഫ്ലുവൻസ എ (എച്ച്3എൻ2) വൈറസിന്റെ വകഭേദമാണ് കാനഡയിൽ പടർന്നു പിടിക്കുന്നത്. ഈ പുതിയ വകഭേദം യുകെ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും വ്യാപിക്കുന്നുണ്ട്. വൈറസിനെതിരായ പ്രാഥമിക പ്രതിരോധം വാക്സിനേഷൻ തന്നെയാണെങ്കിലും, മുൻ വർഷങ്ങളിലേതുപോലെ ഈ വകഭേദത്തിനെതിരെ നിലവിലെ വാക്സിൻ അത്ര ഫലപ്രദമാകണമെന്നില്ലെന്ന് വിദഗ്ധർ പറയുന്നു.

എന്നാൽ, വാക്സിൻ സ്വീകരിച്ചാൽ ഗുരുതര രോഗബാധയ്‌ക്കോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനോ സാധ്യത കുറവാണ്,’ എബിസി ന്യൂസ് മെഡിക്കൽ കോൺട്രിബ്യൂട്ടർ ഡോ. അലോക് പട്ടേൽ പറഞ്ഞു. അവധിക്കാല ഒത്തുചേരലുകൾ അടുക്കുമ്പോൾ, പ്രത്യേകിച്ച് രോഗലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, മുൻകരുതലുകൾ സ്വീകരിക്കണമെന്നും അലോക് പട്ടേൽ വ്യക്തമാക്കി.

You might also like
SEC Sorority Rush Week: Rigorous Prep and Tearful Moments

എസ്.ഇ.സി.യിലെ സോറിറ്റി റഷ് വാരാഘോഷം: കഠിനമായ തയ്യാറെടുപ്പുകളും കണ്ണീരണിഞ്ഞ നിമിഷങ്ങളും

പീസ ഡെലിവറിക്കിടെ യുഎസില്‍ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

The World Malayali Council global conference kicked off in Dallas

ഡാളസിൽ വേൾഡ് മലയാളി കൗൺസിൽ ആഗോള സമ്മേളനത്തിന് തിരിതെളിഞ്ഞു

സമരഭീതിയൊഴിഞ്ഞു: പുതിയ കരാറിന് അംഗീകാരം നൽകി വെസ്റ്റ്‌ജെറ്റ് ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ

Ebola in the Democratic Republic of Congo: What's going on and why is the outbreak so alarming?

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ എബോള വ്യാപനം: സംഭവിക്കുന്നത് എന്ത്? ഇത് ഇത്രയധികം ആശങ്കയുണ്ടാക്കുന്നത് എന്തുകൊണ്ട്?

Teacher's Tragic End: Students' Cruelty Driven by Revenge and Robbery

അധ്യാപികയുടെ ദാരുണാന്ത്യം: പ്രതികാരവും പണാപഹരണവും ലക്ഷ്യമാക്കി വിദ്യാർഥികളുടെ ക്രൂരത

Top Picks for You
Top Picks for You