newsroom@amcainnews.com

സ്ഥിരതാമസക്കാരെ വെട്ടിക്കുറക്കാൻ ക്യൂബെക്ക് സർക്കാർ

പ്രവിശ്യയിലെ സ്ഥിരതാമസക്കാരുടെ എണ്ണം വെട്ടിക്കുറക്കാനൊരുങ്ങി ക്യൂബെക്ക് സർക്കാർ. അടുത്ത നാല് വർഷത്തേക്ക്, പ്രതിവർഷം അനുവദിക്കുന്ന സ്ഥിരതാമസക്കാരുടെ എണ്ണം 61,000-ൽ നിന്ന് 45,000 ആയി കുറയ്ക്കുമെന്ന് ക്യൂബെക്ക് ഇമിഗ്രേഷൻ മന്ത്രി ജീൻ-ഫ്രാൻസ്വാ റോബേർജ് അറിയിച്ചു. പുതിയ പദ്ധതി അനുസരിച്ച്, 2029-ഓടെ സ്ഥിരതാമസം ലഭിക്കുന്നവരിൽ 77% പേർക്കും ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം എന്നും, 65% പേർ പ്രവിശ്യയിൽ നിലവിൽ താമസിക്കുന്നവരായിരിക്കണം എന്നും സർക്കാർ നിർദ്ദേശിക്കുന്നു. പ്രവിശ്യയിലെ ഭവന, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ താൽക്കാലിക കുടിയേറ്റക്കാരുടെ വർധന കണക്കിലെടുത്താണ് ഈ നീക്കം.

എന്നാൽ, താൽക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള ഫെഡറൽ സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം ക്യൂബെക്കിലെ വ്യാപാരസ്ഥാപനങ്ങളിൽ തൊഴിലാളി ക്ഷാമം സൃഷ്ടിക്കുന്നുണ്ട്. ഇത് പ്രവിശ്യയ്ക്ക് ​ഗുണം ചെയ്യില്ലെന്ന് റോബേർജ് ചൂണ്ടിക്കാട്ടി. വിദേശ തൊഴിലാളികളെ നിയമിക്കാനുള്ള കമ്പനികളുടെ പരിധി 10% ആയി കുറച്ച ഫെഡറൽ നിയമമാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശ വിദ്യാർത്ഥികളുടെ എണ്ണം പകുതിയായി കുറയ്ക്കാനുള്ള ഫെഡറൽ സർക്കാർ തീരുമാനത്തെയും ക്യൂബെക്ക് സർക്കാർ വിമർശിച്ചു. ‌

You might also like
GOP gov candidate Bruce Blakeman ties Hochul to Mamdani in mailers targeting voters outside NYC: ‘Say no to socialism’

സോഷ്യലിസത്തിനെതിരെ പോർവിളി മുഴക്കി ബ്രൂസ് ബ്ലേക്‌മാൻ; ഹോചുലിനും മംദാനിക്കുമെതിരെ പുതിയ ലഘുലേഖാ പ്രചാരണം

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

3-month-old infant killed in Florida; mother arrested for crushing skull with diamond ring

ഫ്ലോറിഡയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു; ഡയമണ്ട് മോതിരം കൊണ്ട് തലയോട്ടി തകർത്ത അമ്മ അറസ്റ്റിൽ

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

ട്രംപിനെ അനുകരിച്ച് മാർക്ക് കാർണി; വൈറലായി ‘അക്കോർഡിയൻ ഹാന്‍റ്സ്’ പരിഹാസം

Top Picks for You
Top Picks for You