newsroom@amcainnews.com

ഫെഡറൽ ഡിഫൻസ് ഇൻവെസ്റ്റ്മെൻ്റ് ഏജൻസി സിഇഒയ്ക്ക് വാർഷിക ശമ്പളം ഏകദേശം 6,80,000 ഡോളർ! ഡഗ്ലസ് ഗൂസ്മാൻ കാബിനറ്റിലെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥൻ

ഫെഡറൽ ഡിഫൻസ് ഇൻവെസ്റ്റ്മെൻ്റ് ഏജൻസി സിഇഒയ്ക്ക് വാർഷിക ശമ്പളം ഏകദേശം 6,80,000 ഡോളർ. പ്രതിരോധ കരാറുകളുടെ മേൽനോട്ടം വഹിക്കാൻ പ്രധാനമന്ത്രി മാർക് കാർണി നിയമിച്ച ഡഗ്ലസ് ഗൂസ്മാൻ ആണ് കാബിനറ്റിലെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനെന്ന് ബ്ലാക്ക്‌ലോക്ക് റിപ്പോർട്ടർ റിപ്പോർട്ട് ചെയ്യുന്നു. കാർണിയുടെ മുൻ സഹപ്രവർത്തകനായ ഗൂസ്മാൻ ധനമന്ത്രിയുടെ ഇരട്ടി ശമ്പളമാണ് കൈപ്പറ്റുന്നത്. പ്രതിവർഷം 679100 ഡോളറാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. ഗൂസ്‌മാനും കാർണിയും മുമ്പ് ഗോൾഡ്മാൻ സാക്സിൽ ബിസിനസ് അസോസിയേറ്റ്സ് ആയിരുന്നു.

സൈനിക കരാറുകൾ “പരിഷ്കരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും” വേണ്ടി കാർണിയാണ് പബ്ലിക് വർക്സിൻ്റെ ഈ പുതിയ വിഭാഗം സ്ഥാപിച്ചത്. ഗൂസ്‌മാൻ്റെ ശമ്പളം വ്യക്തമാക്കുന്ന കാബിനറ്റ് ഉത്തരവുകൾ ഇന്നലെയാണ് പരസ്യമാക്കിയത്. ഉയർന്ന ശമ്പളത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചില്ല. ഫെഡറൽ ചെലവുകൾ വെട്ടിക്കുറക്കുമെന്ന പ്രധാനമന്ത്രി കാർണിയുടെ ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് ഈ ഉയർന്ന ശമ്പളവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വന്നത് എന്നതും ശ്രദ്ധേയമാണ്.

You might also like
Over-Policing in New York: Protests Intensify Against Mayor's Stance

ന്യൂയോർക്കിൽ അതിരുകടന്ന പൊലീസ് നിരീക്ഷണം: മേയറുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു

Canada says trade deal with US is 'very close,' more work needed

യു.എസുമായുള്ള വ്യാപാര കരാർ ‘വളരെ അടുത്തെത്തി’, കൂടുതൽ കാര്യങ്ങൾ ഇനി ചെയ്യാനുണ്ട്: കാനഡ

Reduce Student Travel Expenses: 17-Year-Old's Appeal to the New York Mayor

വിദ്യാർത്ഥികളുടെ യാത്രച്ചെലവ് ലഘൂകരിക്കണം: ന്യൂയോർക്ക് മേയർക്ക് 17-കാരിയുടെ അഭ്യർത്ഥന

ലൈം​ഗികാതിക്രമം; ബ്രിട്ടീഷ് കൊളംബിയ സറെയിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

Canadian dollar weakens ahead of US deadline for new tariffs

യുഎസ് താരിഫ് കാലാവധി അവസാനിക്കാനിരിക്കെ കനേഡിയൻ ഡോളറിൽ ഇടിവ്

World Peace Mission Honored for African Humanitarian Missions

ആഫ്രിക്കൻ ജീവകാരുണ്യ ദൗത്യങ്ങൾക്ക് വേൾഡ് പീസ് മിഷന് ആദരം

Top Picks for You
Top Picks for You