newsroom@amcainnews.com

വിദേശത്തൊരു ജോലിയാണോ സ്വപ്നം? വാരിക്കോരിയുള്ള അവസരങ്ങൾ! എളുപ്പം വർക്ക് വീസ ലഭിക്കുന്ന ചില രാജ്യങ്ങളെ പരിചയപ്പെടാം

സ്വദേശത്തെ മാത്രമല്ല വിദേശത്തേയും തൊഴിലവസരങ്ങൾ കണ്ടുകൊണ്ടാണ് പുതു തലമുറ കരിയറുകൾ തിരഞ്ഞെടുക്കുന്നത്. ഉയർന്ന പ്രതിഫലത്തിനൊപ്പം മികച്ച നിലവാരത്തിലുള്ള ജീവിത സാഹചര്യങ്ങളും വിദേശ രാജ്യങ്ങളിലേക്ക് ആകർഷിക്കാറുണ്ട്. എൻജിനീയറിങ്, ഐടി, ആരോഗ്യരംഗം, സാമ്പത്തികം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ വിശാലമായ അവസരങ്ങൾ പല വിദേശ രാജ്യങ്ങളിലുമുണ്ട്. വർക്ക് വീസയെന്ന കടമ്പയിൽ തട്ടിയാവും പലരുടേയും വിദേശയാത്രാ സ്വപ്‌നം തകരാറ്. എന്നാൽ പല രാജ്യങ്ങളും വർക്ക് വീസയുടെ നടപടിക്രമങ്ങൾ എളുപ്പത്തിലാക്കിയിട്ടുമുണ്ട്. വാരിക്കോരിയുള്ള അവസരങ്ങൾ മാത്രമല്ല ഇതിനൊപ്പം എളുപ്പം വർക്ക് വീസ ലഭിക്കുന്ന ചില രാജ്യങ്ങളെ അറിയാം.

ജർമനി

ഇന്ത്യയിൽനിന്നുള്ള ഐടി രംഗത്തേയും ആരോഗ്യ രംഗത്തേയും തൊഴിലന്വേഷകരുടെ പ്രിയപ്പെട്ട രാജ്യമാണ് ജർമനി. ആറു മാസം വരെ ജോലി അന്വേഷിക്കാനായി ജർമനിയിൽ ചെലവിടാൻ അവിടുത്തെ വീസ ഇന്ത്യക്കാർക്ക് അനുമതി നൽകുന്നുണ്ട്. ഇതിനിടെ ജോലി ലഭിക്കുകയാണെങ്കിൽ വർക്ക് വീസയിലേക്കോ ബ്ലൂ കാർഡിലേക്കോ ഉള്ള മാറ്റങ്ങൾ എളുപ്പം സാധ്യമാവുകയും ചെയ്യും. യൂറോപ്പിൽ ഇന്ത്യൻ തൊഴിലന്വേഷികർക്ക് എളുപ്പം കുടിയേറ്റം നടത്താവുന്ന രാജ്യങ്ങളിലൊന്നാണ് ഇന്നും ജർമനി.

കാനഡ

കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന നയങ്ങളുടെ പേരിൽ പ്രസിദ്ധമായ നാടുകളിലൊന്ന്. വ്യത്യസ്ത മേഖലകളിലെ ഇന്ത്യക്കാരായ തൊഴിലന്വേഷകർ ഇന്നും കാനഡയെ സ്വപ്‌നഭൂമിയായാണ് കാണുന്നത്. ടെംപററി ഫോറിൻ വർക്കർ പ്രോഗ്രാം(TFWP), എക്‌സ്പ്രസ് എൻട്രി സിസ്റ്റം എന്നിവയെല്ലാം പ്രൊഫഷണലുകൾക്ക് എളുപ്പം കാനഡയിലേക്കെത്താൻ സഹായമാവുന്നു. പിന്നീട് പെർമെനന്റ് റെസിഡൻസിയിലേക്ക് നയിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റുകളും കാനഡ നൽകുന്നുണ്ട്.

യുഎഇ

പതിറ്റാണ്ടുകളായി ഇന്ത്യൻ തൊഴിലന്വേഷകരുടെ സ്വപ്‌നദേശമാണ് യുഎഇ. നിരവധി പ്രൊഫഷണലുകളും സാധാരണ ജോലിക്കാരും യുഎഇയിൽ ഒരു ജോലി സ്വപ്‌നം കാണുന്നു. എളുപ്പത്തിൽ വർക്ക് വീസ ലഭിക്കുമെന്നതും സാധാരണ തൊഴിൽ ദാതാക്കൾ തന്നെ വർക്ക് വീസ നൽകുമെന്നതും യുഎഇയിലേക്കുള്ള യാത്രകളെ എളുപ്പമാക്കുന്നു. ദുബായ്, അബുദാബി പോലുള്ള സ്ഥലങ്ങളിൽ തൊഴിലവസരങ്ങൾ വലിയ തോതിലുണ്ടെന്നതും സാധ്യതകൾ വർധിപ്പിക്കുന്നുണ്ട്.

ഓസ്‌ട്രേലിയ

പ്രൊഫഷണലുകളെ വലിയ തോതിൽ ആവശ്യമുള്ള മറ്റൊരു രാജ്യമാണ് ഓസ്‌ട്രേലിയ. ഇന്ത്യയിൽനിന്നു ഐടി മേഖലയിൽനിന്നും ആരോഗ്യ മേഖലയിൽ നിന്നുമെല്ലാം നിരവധി പേർ ഓസ്‌ട്രേലിയയെ തിരഞ്ഞെടുക്കാറുണ്ട്. സ്‌കിൽഡ് ഡെവലപ്‌മെന്റ് വീസ(സബ്ക്ലാസ് 189), ടെംപററി സ്‌കിൽ ഷോട്ടേജ് വീസ(സബ്ക്ലാസ് 482) എന്നിവയെല്ലാം ഇന്ത്യക്കാർക്ക് ഓസ്‌ട്രേലിയയിലേക്കു പറക്കാനുള്ള അവസരങ്ങളാണ്.

സിംഗപ്പൂർ

ധനകാര്യ, വ്യാപാര മേഖലകളിലുള്ള പ്രൊഫഷണലുകൾക്ക് പ്രിയപ്പെട്ട രാജ്യമാണ് സിംഗപ്പൂർ. മികവു തെളിയിച്ചവർക്ക് എംപ്ലോയ്‌മെന്റ് പാസും സിംഗപ്പൂർ നൽകുന്നുണ്ട്. താരതമ്യേന എളുപ്പത്തിൽ ഇത് ലഭിക്കുമെന്നതും ആകർഷണമാണ്.

ന്യുസിലൻഡ്

ലളിതമായ വീസ നടപടിക്രമങ്ങളുടേയും മികച്ച ജീവിത സാഹചര്യങ്ങളുടേയും പേരിൽ പ്രസിദ്ധമായ നാടാണ് ന്യുസിലൻഡ്. ആരോഗ്യ, നിർമാണ മേഖലയിൽ നിന്നുള്ള ഇന്ത്യക്കാർക്ക് നിരവധി അവസരങ്ങൾ ഇവിടെയുണ്ട്. ന്യുസിലൻഡിന്റെ ഇമിഗ്രേഷൻ സംവിധാനം താരതമ്യേന സുതാര്യമാണെന്നതും യാത്രകളും കുടിയേറ്റവും എളുപ്പമാക്കുന്നു.

യുണൈറ്റഡ് കിങ്ഡം

ബ്രെക്‌സിറ്റിനു ശേഷം പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ സംവിധാനം യുകെ അവതരിപ്പിച്ചു. ഇത് സത്യത്തിൽ ഇന്ത്യയിൽ നിന്നുള്ള പ്രൊഫഷണലുകൾക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പത്തിലാക്കുകയാണ് ചെയ്തത്. ഐടി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നിന്നുള്ളവർക്ക് എളുപ്പത്തിൽ വീസ ലഭിക്കും. ആരോഗ്യമേഖലയിൽ നിന്നുള്ളവർക്ക് ഫാസ്റ്റ് ട്രാക്ക് ഓപ്ഷനുണ്ടെന്നതും യുകെയിലേക്കുള്ള കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നു.

അയർലൻഡ്

ഇന്ത്യയിൽ നിന്ന് മറ്റുരാജ്യാങ്ങളിലേക്ക് പറക്കാൻ ഇഷ്ടപ്പെടുന്നവരുടെ ലിസിറ്റിലെ പ്രധാന രാജ്യമാണ് അയർലൻഡ്. പ്രൊഫഷണലുകൾക്കു വേണ്ടി പ്രത്യേകം എംപ്ലോയ്‌മെന്റ് പെർമിറ്റ് ഇവിടെയുണ്ട്. വീസ അപ്രൂവൽ മറ്റു യൂറോപ്യൻ യൂണിയൻ രാജ്യങ്ങളേക്കാൾ വേഗത്തിലാണെന്നതും അയർലൻഡിലേക്ക് ആളെകൂട്ടുന്നു. മികച്ച തൊഴിൽ സംസ്‌ക്കാരവും ഐടി മേഖലയുടെ വളർച്ചയുമെല്ലാം നിരവധി ഇന്ത്യക്കാരെ അയർലൻഡിലേക്ക് ആകർഷിക്കുന്നു.

You might also like
Gas prices up slightly in Nova Scotia, New Brunswick

നൊവാ സ്കോഷയിലും ന്യൂ ബ്രൺസ്വിക്കിലും പെട്രോൾ വിലയിൽ ചെറിയ വർധനവ്

Upcoming Elections Spark Political Disputes and Heated Debates

വരാനിരുന്ന തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയ തർക്കങ്ങൾക്കും ചൂടേറിയ സംവാദങ്ങൾക്കും തിരികൊളുത്തുന്നു

Ontario immigration update: C$80,000 earners get 10 points under new Canada PR pathway

ഒന്റാറിയോ കുടിയേറ്റം: പുതിയ കാനഡ പി.ആർ വഴിയിൽ 80,000 കനേഡിയൻ ഡോളർ സമ്പാദിക്കുന്നവർക്ക് 10 പോയിന്റുകൾ ലഭിക്കും

Yuvraj Manchanda murder: Rs 90 lakh cheque, fake threat and plot to kill Adani Realty manager

യുരാജ് മഞ്ചന്ദ കൊലപാതകം: 90 ലക്ഷം രൂപയുടെ ചെക്ക്, വ്യാജ ഭീഷണി, അദാനി റിയൽറ്റി മാനേജരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന

Donald Trump's slip of the tongue: Confusing Brazil's election with India

ഡൊണാൾഡ് ട്രംപിന്റെ നാക്കുപിഴ: ബ്രസീൽ തിരഞ്ഞെടുപ്പിനെ ഇന്ത്യയുമായി മാറിമറച്ച് പരാമർശം

എയർബാഗ് തകരാർ: ട്രക്കുകൾ തിരിച്ചുവിളിച്ച് ജനറൽ മോട്ടോഴ്‌സ്

Top Picks for You
Top Picks for You