newsroom@amcainnews.com

കുടിയേറ്റ നയം കർശനമാക്കി കാനഡ: ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നു

കാനഡയിൽ സ്റ്റഡി പെർമിറ്റ് ലഭിച്ച ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞതായി പുതിയ റിപ്പോർട്ട്. കാനഡയുടെ കർശനമായ കുടിയേറ്റ നയങ്ങൾ, വർധിച്ചുവരുന്ന സാമ്പത്തിക തടസ്സങ്ങൾ, ആഗോളതലത്തിലെ മത്സരം എന്നിവ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുത്തനെ ഇടിവിന് കാരണമായി. 2023-ലെ 278,005-ൽ നിന്ന് 2024-ൽ കാനഡയിൽ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 188,255 ആയി കുറഞ്ഞു. അതേസമയം 2025-ൽ ഈ ഇടിവ് രൂക്ഷമായി. ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ വെറും 52,765 ഇന്ത്യൻ വിദ്യാർത്ഥികൾ മാത്രമാണ് കാനഡയിൽ എത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നത് അനുസരിച്ച് കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നും നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നു. 2023 ലെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 1,050 കോടി ഡോളറിന്‍റെയും 2024 നെ അപേക്ഷിച്ച് 450 കോടി ഡോളറിന്‍റെയും കുറവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നു. ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വരുമാനത്തെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും തകിടംമറിക്കും.

You might also like

ഭീകരാക്രമണ പദ്ധതി: മോൺട്രിയലിൽ കൗമാരക്കാരൻ അറസ്റ്റിൽ

ഫ്ലോറിഡയിൽ ഇടിമിന്നലേറ്റ് അമ്മയും രണ്ടു വയസുള്ള മകളും മരിച്ചു

Why the Kiwi and Canadian property bubbles burst and what we can learn

റിയൽ എസ്റ്റേറ്റ് തകർച്ച: ന്യൂസിലൻഡിലെയും കാനഡയിലെയും അനുഭവങ്ങളും ഓസ്‌ട്രേലിയയ്ക്കുള്ള പാഠങ്ങളും

യുഎസ് തീരുവ: മാർക്ക് കാർണിയ്ക്ക് പിന്തുണയുമായി പ്രീമിയർമാർ

Carney warned about economic coercion. Now Trump is testing the Canadian prime minister

ആഗോള സാമ്പത്തിക സമ്മർദ്ദങ്ങൾക്കെതിരെ കാനഡ; ട്രംപിന്റെ തീരുവ ഭീഷണിയെ നേരിട്ട് മാർക്ക് കാർണി

കാൽ​ഗറിയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രതിഷേധം: എംപിമാർക്ക് പരാതി നൽകാൻ നിർദ്ദേശം

Top Picks for You
Top Picks for You