newsroom@amcainnews.com

ജമൈക്കൻ യാത്രക്കൊരുങ്ങുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കാനഡ

കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ജമൈക്കയിലേക്ക് യാത്രയ്‌ക്കൊരുങ്ങുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഫെഡറൽ സർക്കാർ. അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെ നിരക്ക് ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ ജമൈക്കയിലേക്ക് പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കനേഡിയൻ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജമൈക്കയില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പൊലീസുണ്ടെങ്കിലും ഇവ കാര്യക്ഷമമല്ലെന്ന് മുന്നറിയിപ്പിൽ പറയുന്നു.

കിങ്സ്റ്റണ്‍, മോണ്ടെഗോ ബേ തുടങ്ങി ചില ഭാഗങ്ങള്‍ ഉള്‍പ്പെടെ വലിയ നഗരങ്ങളിലും വിനോദസഞ്ചാര മേഖലകളിലും കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നടക്കുന്നു. മയക്കുമരുന്ന്, ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം, തോക്കുകളുടെ വലിയ തോതിലുള്ള ലഭ്യത തുടങ്ങിയവ പ്രശ്‌നം രൂക്ഷമാക്കുന്നു. ഇതും സന്ദര്‍ശകര്‍ക്ക് അപകടസാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രാത്രികാലങ്ങളില്‍ സഞ്ചരിക്കുന്നത് ഒഴിവാക്കുക, പ്രാദേശിക അധികാരികളുടെ ഉപദേശം പാലിക്കുക, ഒറ്റയ്ക്ക് നടക്കുന്നത് ഒഴിവാക്കി കൂട്ടമായി പുറത്തുപോവുക, ഒറ്റപ്പെട്ട ബീച്ചുകളും പ്രദേശങ്ങളും സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളും യാത്രക്കാരുടെ സുരക്ഷയ്ക്കായി മുന്നോട്ടുവെച്ചിട്ടുണ്ട്.

You might also like

ഫിഫ ലോകകപ്പ് വേദികൾക്ക് സമീപം ഡ്രോൺ പറത്തി; ടൊറന്റോയിൽ ഒരാൾ കൂടി പിടിയിൽ, വിട്ടുവീഴ്ചയില്ലെന്ന് പോലീസ്

ഉയർന്ന ജീവിതച്ചെലവ്: ധനസഹായ വിതരണവുമായി ആൽബർട്ട സർക്കാർ

കാലാവസ്ഥ വ്യതിയാനം: കാനഡയിൽ ഇൻഷുറൻസ് നിരക്കുകൾ കുത്തനെ ഉയരുന്നു

കോഴിക്കോട്ട് സ്ത്രീയുടെ മരണം: ഷിഗെല്ലയെന്ന് സംശയം; സംസ്ഥാനത്ത് ആശങ്കയേറ്റി രോഗബാധ

തലശ്ശേരിയിൽ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം: കാമുകൻ ശരൺ പോലീസ് പിടിയിൽ

കാനഡയിൽ അത്യാധുനിക ലോങ്-റേഞ്ച് റഡാർ നിർമിക്കാൻ ഓസ്‌ട്രേലിയയും കാനഡയും തമ്മിൽ 1.75 ശതകോടി ഡോളറിന്റെ കരാർ

Top Picks for You
Top Picks for You