newsroom@amcainnews.com

ജമ്മു കശ്മീരിലെ കത്വയിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽ പ്രളയം; 7 മരണം, ഒട്ടേറെപ്പേർക്ക് പരുക്ക്, ദേശീയപാതയും റെയിൽവേ ട്രാക്കും തകർന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 7 മരണം. നിരവധിപേർക്കു പരുക്കേറ്റു. ദേശീയപാതയും റെയിൽവേ ട്രാക്കും പൊലീസ് സ്റ്റേഷനും കേടുപാടുകൾ സംഭവിച്ചതായി ജമ്മുവിൽനിന്നുള്ള എംപിയും കേന്ദ്ര മന്ത്രിയുമായ ജിതേന്ദ്ര സിങ് പറഞ്ഞു. സൈന്യവും ജില്ലാ ഭരണകൂടവും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും രക്ഷാപ്രവർത്തനം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഒമർ അബ്ദുല്ല രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ജനങ്ങളെ സുരക്ഷിതരാക്കാനും നിർദേശം നൽകി. ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. നദികളുടെ തീരത്തേക്കും, മണ്ണിടിച്ചിലിനു സാധ്യതയുള്ള സ്ഥലങ്ങളിലേക്കും യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. ഈയാഴ്ച ജമ്മു ഡിവിഷനിലെ കിശ്ത്വാഡിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണം 60 കഴിഞ്ഞു. ഇതിൽ രണ്ടുപേർ സിഐഎസ്എഫ് ഭടൻമാരാണ്. നൂറിലേറെ പേർക്കു പരുക്കേറ്റു. നിരവധിപേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

You might also like
Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

6 AM layoff email: Massive cuts at Oracle; 'Today is your last working day'

രാവിലെ 6 മണിയുടെ ലേഓഫ് ഇമെയിൽ: ഒറാക്കിളിൽ വൻ വെട്ടിച്ചുരുക്കൽ; ‘ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം’

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

Malayalam film 'Haaf' makes history at the Toronto International Film Festival

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാള ചിത്രം ‘ഹാഫ്’

Top Picks for You
Top Picks for You