കാനഡ-മെയ്ൻ അതിർത്തി വഴി അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് ഇന്ത്യൻ വംശജരെ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവർ കാനഡയിൽ നിന്ന് മെയ്‌നിലെ വനമേഖലയിലൂടെ അതിർത്തി കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. അതിർത്തി നിരീക്ഷണ ഉപകരണങ്ങൾ വഴി സംശയാസ്പദമായ നീക്കം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് ഇവർ പിടിയിലായത്. അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചതിന് ഇവർക്കെതിരെ നടപടികൾ ആരംഭിച്ചതായും യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വക്താവ് പറഞ്ഞു.
മെയ്‌ൻ-കാനഡ അതിർത്തി വഴി, മറ്റ് യുഎസ്-കാനഡ അതിർത്തി മേഖലകളെ അപേക്ഷിച്ച് അനധികൃത കുടിയേറ്റ ശ്രമങ്ങൾ വളരെ കുറവാണ്. എന്നാൽ, സമീപ വർഷങ്ങളിൽ ഇത്തരം സംഭവങ്ങൾ വർധിച്ചു വരുന്നതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.