ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതു സംബന്ധിച്ച് എക്‌സിക്യൂട്ടിവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള ആകെ തീരുവ 50 ശതമാനമായി വര്‍ധിച്ചു. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ട്രംപ് പറഞ്ഞു. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം തീരുവ ഇന്ത്യയ്ക്കാണ്.
ഇന്ത്യയുമായി യുഎസ് കാര്യമായ വ്യാപാരം നടത്തുന്നില്ലെന്നും, ഇന്ത്യ ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യമാണെന്നും ട്രംപ് ആരോപിച്ചു. ഇന്ത്യയുമായുള്ള വ്യാപാരക്കരാറിന് തടസ്സം നില്‍ക്കുന്നത് ഈ തീരുവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ റഷ്യയുമായി എണ്ണ വ്യാപാരം തുടരുന്നത് യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയെ ഒറ്റപ്പെടുത്താനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് എതിരാണെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തിയതിന് മറുപടിയായി, റഷ്യയില്‍ നിന്ന് യുഎസ് യുറേനിയം ഹെക്‌സാഫ്‌ലൂറൈഡ് വാങ്ങുന്നത് വിദേശകാര്യ മന്ത്രാലയംചൂണ്ടിക്കാട്ടി.