newsroom@amcainnews.com

തീപിടുത്തമുണ്ടായെന്ന് ഐഫോൺ എസ്ഒഎസ് അലേർട്ട്: ഹെലികോപ്റ്ററുമായി രക്ഷാപ്രവർത്തനത്തിനിറങ്ങി വെർനോൺ സെർച്ച് ആൻഡ് റെസ്‌ക്യൂ സം​​ഘം; ഒടുവിൽ സന്ദേശം സാങ്കേതിക പിഴവെന്ന് കണ്ടെത്തി

തീപിടുത്തമുണ്ടായെന്നും അടിയന്തര സഹായം ആവശ്യമുണ്ടെന്നും അറിയിച്ചെത്തിയ സന്ദേശത്തെ തുടർന്നാണ് വെർനോൺ സെർച്ച് ആൻഡ് റെസ്‌ക്യൂ(എസ്എആർ)വിലെ പത്ത് വോളന്റിയർമാർ ഹെലികോപ്റ്ററുമായി രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. എന്നാൽ തിരിച്ചിലിനൊടുവിൽ തീപിടുത്തമുണ്ടായെന്നത് വ്യാജ സന്ദേശമാണെന്ന് കണ്ടെത്തി. ഐഫോണിൽ നിന്നും ആർസിഎംപിക്ക് സാറ്റലൈറ്റ് എസ്ഒഎസ് സന്ദേശം സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന് SAR ടീമിന് അന്വേഷണത്തിന് ഏൽപ്പിക്കുകയായിരുന്നു.

തീപിടുത്തമുണ്ടായെന്നും ഒരാൾ അപകടത്തിലാണെന്നുമായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. ജിപിഎസ് കോർഡിനേറ്റർമാർ പിനാക്കിൾസ് ലേക്കിനടുത്താണ് അപകടം സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞു. അടിയന്തര വൈദ്യ സഹായം അവശ്യമുള്ളയാളെ സഹായിക്കാൻ ആറ് വോളന്റിയർമാരും നാല് ജീവനക്കാരുമുൾപ്പെടുന്ന സംഘം ഹെലികോപ്റ്ററിൽ തിരിച്ചു. അതിനിടയിൽ തട്ടിപ്പാണോയെന്ന് പരിശോധിക്കാൻ ആർസിഎംപി എസ്എആർ ടീമിനെ ഏൽപ്പിച്ചു.

എന്നാൽ യാതൊരു എസ്ഒഎസ് സന്ദേശവും അയച്ചിട്ടില്ലായിരുന്നുവെന്ന് കണ്ടെത്തി. സന്ദേശത്തിന്റെ ഉറവിടം അന്വേഷിച്ച് പോയപ്പോൾ ഒരു വീട്ടിലുണ്ടായിരുന്ന ഫോൺ കണ്ടെത്തി. സാങ്കേതിക പിഴവാണ് തെറ്റായ സന്ദേശമെത്താൻ കാരണമെന്ന് അധികൃതർ പറഞ്ഞു. എല്ലായ്‌പ്പോഴും സാങ്കേതികവിദ്യയെ വിശ്വസിക്കാൻ കഴിയില്ലെന്നും എസ്എആർ ടീം അഭിപ്രായപ്പെട്ടു.

You might also like

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം സുമതി വളവിലൂടെ മലയാളികളുടെ പ്രിയ താരം ഭാമ വീണ്ടും മലയാള സിനിമയിലേക്ക്

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ ട്രംപ്; സ്‌പോര്‍ട്‌സ് വീസകള്‍ക്ക് വിലക്ക്

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

Top Picks for You
Top Picks for You