newsroom@amcainnews.com

ജമ്മുകശ്മീർ മുൻ ഗവർണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാൽ മാലിക് അന്തരിച്ചു

ന്യൂഡൽഹി: ജമ്മുകശ്മീർ മുൻ ഗവർണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാൽ മാലിക് (79) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉത്തർപ്രദേശിലെ ബാഘ്പതിൽനിന്നുള്ള ജാട്ട് നേതാവായിരുന്നു സത്യപാൽ മാലിക്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം 1974ൽ ഭാരതീയ ക്രാന്തി ദൾ പാർട്ടിയിൽ നിന്ന് എംഎൽഎയായി. തുടർന്ന് രാജ്യസഭ എംപിയായി. പിന്നീട് ജനതാദൾ പാർട്ടിയിൽനിന്ന് ലോക്സഭ എംപിയായും തിരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത വർഷം കോൺഗ്രസിലേക്കും പിന്നീട് ലോക്ദളിലേക്കും തുടർന്ന് സമാജ്‌വാദി പാർട്ടിയിലേക്കും സത്യപാൽ മാലിക് കൂടുമാറി.

2017ൽ ബിഹാർ ഗവർണറായി മാലിക്കിനെ നിയമിച്ചു. തുടർന്ന് ഒഡീഷയുടെ അധിക ചുമതലയും നൽകി. 2018 ഓഗസ്റ്റിലാണ് ജമ്മു കശ്മീർ ഗവർണറാകുന്നത്. ഇദ്ദേഹത്തിന്റെ കാലയളവിലാണ് ജമ്മുകശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുന്നതും ജമ്മുകശ്മീരിനെ 2 കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണങ്ങളുന്നയിച്ചും കോൺഗ്രസിനെ പിന്തുണച്ചും സത്യപാൽ മാലിക് ബിജെപിയെ വെട്ടിലാക്കിയിരുന്നു. പുൽവാമയിൽ 2019 ഫെബ്രുവരിയിൽ 40 സിആർപിഎഫ് സേനാംഗങ്ങളുടെ മരണത്തിന് കാരണമായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ സത്യപാൽ മാലിക് രംഗത്തെത്തി.

കേന്ദ്ര സർക്കാരിന്റെ വീഴ്ചയാണ് ആക്രമണത്തിനു കാരണമെന്നും അക്കാര്യം മോദിയോടു ചൂണ്ടിക്കാട്ടിയപ്പോൾ തൽക്കാലം മിണ്ടാതിരിക്കാനാണു മറുപടി ലഭിച്ചതെന്നും സത്യപാൽ ആരോപിച്ചു. കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ചും ഭാരത് ജോഡോ യാത്രയെ പ്രശംസിച്ചും സത്യപാൽ മാലിക് ബിജെപിയെ പ്രതിരോധത്തിലാക്കി. മേഘാലയ ഗവർണറായിരിക്കുമ്പോഴാണ് സത്യപാൽ കർഷക സമരത്തിനും ഭാരത് ജോഡോ യാത്രയ്ക്കും പിന്തുണ പ്രഖ്യാപിച്ച രംഗത്തെത്തിയത്. 600 പേർ രക്തസാക്ഷിത്വം വരിച്ച ഇത്ര വലിയ പ്രക്ഷോഭം അടുത്തകാലത്തുണ്ടായിട്ടില്ലെന്നും ഒരു മൃഗം മരിച്ചാൽ പോലും ഡൽഹി നേതാക്കൾ അനുശോചന സന്ദേശമയയ്ക്കും. എന്നാൽ, ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ലെന്നുമാണ് മാലിക് കർഷക സമരത്തെക്കുറിച്ച് പറഞ്ഞത്. ഭാരത് ജോ‍ഡോ യാത്ര പുതിയ തുടക്കമാണെന്നും മാലിക് പറഞ്ഞു.

You might also like

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നു; അയർലൻഡിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം; ബജ്റങ്ദൾ നേതാവ് ജ്യോതി ശർമ അടക്കമുള്ളവർക്കെതിരെയുള്ള യുവതികളുടെ പരാതി സ്വീകരിക്കാതെ പൊലീസ്

Top Picks for You
Top Picks for You