newsroom@amcainnews.com

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

വ്യാജ കാരണം ചൂണ്ടിക്കാട്ടി അമേരിക്കയിൽ അഭയം തേടിയെന്നും ഗ്രീൻ കാർഡിനായി തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നുവെന്നും ആരോപിച്ച് ഭർത്താവിനെ നാടുകടത്തണമെന്ന് ഐസിഇയോട് ആവശ്യപ്പെട്ട് ഇന്ത്യൻ യുവതി. സമൻപ്രീത് എന്ന യുവതിയാണ് ഭർത്താവ് നവ്രീത് സിംഗിനെതിരെ രംഗത്തെത്തിയത്. താൻ ഇന്ത്യയിൽ താമസിക്കുന്നുവെന്നും നവ്രീത് സിംഗ് കാലിഫോർണിയയിലെ ഫ്രെസ്‌നോയിലാണെന്നും സമൻപ്രീത് പറഞ്ഞു.

2022 ലാണ് ഇന്ത്യയിൽ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് നവ്രീത് അമേരിക്കയിൽ എത്തിയത്. ഇവരുടെ ബന്ധത്തിൽ ഏഴ് വയസ്സുള്ള മകളുമുണ്ട്.
രാജ്യത്ത് അഭയം ലഭിക്കുമെന്ന് വ്യാജ അവകാശവാദം ഉന്നയിച്ച ഭർത്താവിനെ നാടുകടത്തണമെന്നാണ് സമൻപ്രീതിന്റെ ആവശ്യം. ഗ്രീൻ കാർഡിനായി അമേരിക്കയിലുള്ള യുവതിയെ വിവാഹം കഴിക്കുകയാണെന്ന് പിതാവിനോട് പറഞ്ഞതായും സമൻപ്രീത് ആരോപിച്ചു. എപ്പോൾ ആവശ്യപ്പെട്ടാലും ഭർത്താവിന്റെ വ്യാജ അഭയത്തിന്റെ തെളിവ് നൽകാൻ കഴിയുമെന്നും സമൻപ്രീത് വ്യക്തമാക്കി.

You might also like

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

ഉത്തരകൊറിയയെ ആണവായുധ രാജ്യമായി അംഗീകരിക്കണം: കിം ജോങ് ഉന്നിന്റെ സഹോദരി

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം; ബജ്റങ്ദൾ നേതാവ് ജ്യോതി ശർമ അടക്കമുള്ളവർക്കെതിരെയുള്ള യുവതികളുടെ പരാതി സ്വീകരിക്കാതെ പൊലീസ്

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

Top Picks for You
Top Picks for You