കാനഡയിലുടനീളം ചില വേദനസംഹാരികള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നതായി കാല്‍ഗറി ഫാര്‍മസിസ്റ്റുകള്‍. അടുത്തിടെ ഡിമാന്‍ഡ് വര്‍ധിച്ചതിനെ തുടര്‍ന്ന് കോഡീന്‍ അല്ലെങ്കില്‍ ഓക്‌സികോഡോണ്‍ അടങ്ങിയ അസറ്റാമിനോഫെന്‍ മരുന്നുകളായ പെര്‍കോസെറ്റ്, ടൈലനോള്‍ നമ്പര്‍ 3 എന്നിവയുള്‍പ്പെടെയുള്ളവയ്ക്ക് നിലവില്‍ ക്ഷാമം നേരിടുന്നതായി ഹെല്‍ത്ത് കാനഡ പറയുന്നു.
അതേസമയം, മരുന്നുകളുടെ ക്ഷാമം സംബന്ധിച്ച വിവരങ്ങള്‍ പങ്കിടുന്നതിനായി ഹെല്‍ത്ത് കാനഡ ഡോക്ടര്‍മാരുമായും പ്രവിശ്യാ, പ്രാദേശിക സര്‍ക്കാരുകള്‍, വിതരണക്കാര്‍ എന്നിവരുമായി ആശയവിനിമയം നടത്തുന്നതായി ഹെല്‍ത്ത് കാനഡ അറിയിച്ചു. നിലവില്‍, ഫാര്‍മസിസ്റ്റുകള്‍ ഈ ക്ഷാമം കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും വീണ്ടും ഈ പ്രശ്‌നം ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കനേഡിയന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ (CPA) ആവശ്യപ്പെട്ടു.