newsroom@amcainnews.com

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചിരിക്കുകയാണ്. എന്നാൽ യൂറോപ്പിലേക്ക് സന്ദർശനം നടത്തുന്നവർക്ക് പ്രവേശന ഫീസ് വർധിപ്പിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന യൂറോപ്യൻ ട്രാവൽ ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സിസ്റ്റത്തിന്റെ(ETIAS) ചെലവ് ഏകദേശം മൂന്നിരട്ടിയാക്കാൻ പദ്ധതിയിടുന്നതായി യൂറോപ്യൻ യൂണിയൻ ഈ മാസം പ്രഖ്യാപിച്ചിരുന്നു. ഏകദേശം 11 ഡോളറിൽ നിന്നും 32 ഡോളറായാണ് സന്ദർശക ഫീസ് ഉയർത്തുന്നത്.
കനേഡിയൻ പൗരന്മാർ ഉൾപ്പെടെ വിസ രഹിത യാത്രക്കാർക്ക് ഫീസ് വർധന ഈടാക്കുന്നുണ്ട്. അമേരിക്കയിലെ ESTA പോലുള്ള ട്രാവൽ പ്രീക്ലിയറൻസ് സംവിധാനങ്ങൾക്ക് സമാനമായാണ് യൂറോപ്പ് 2018 ൽ ETIAS അംഗീകരിച്ചത്. യുഎസ് വിസ വെയ്‌വർ പ്രോഗ്രാമിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 40 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ESTA ബാധകമാണ്.
വർധിച്ചുവരുന്ന പണപ്പെരുപ്പവും പുതിയ സാങ്കേതിക വിദ്യകളുടെ അവതരണവുമുൾപ്പെടെ വർധിച്ചുവരുന്ന പ്രവർത്തന ചെലവുകൾ ചൂണ്ടിക്കാട്ടിയാണ് സന്ദർശക ഫീസ് ഉയർത്തുന്നതെന്ന് യൂറോപ്യൻ യൂണിയൻ എക്‌സിക്യൂട്ടീവ് ബ്രാഞ്ചായ യൂറോപ്യൻ കമ്മീഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, ഫീസ് ഇതുവരെ ഈടാക്കിയിട്ടില്ലെങ്കിലും നിർദ്ദിഷ്ട വർധനവിനെക്കുറിച്ച് യൂറോപ്പിലെ ട്രാവൽ ആൻഡ് ടൂറിസം സെക്ടർ ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്.

You might also like

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

Top Picks for You
Top Picks for You