newsroom@amcainnews.com

എഡ്മണ്ടനിലെ കൗമാരക്കാരൻ്റെ മരണത്തിന് കാരണം വ്യാജ ഗുളികയാണെന്ന് സംശയം; പ്രവിശ്യയിലുടനീളം ജാഗ്രതാ നിർദ്ദേശം

എഡ്മണ്ടൻ: എഡ്മണ്ടൻ ഏരിയയിലെ കൗമാരക്കാരൻ്റെ മരണത്തിന് കാരണം വ്യാജ ഗുളികയാണെന്ന് സംശയിക്കുന്നതായി ആർ‌സി‌എം‌പി. ഇതേ തുടർന്ന് പ്രവിശ്യയിലുടനീളം ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. മാനസികമായ ഉത്കണ്ഠയ്ക്ക് സാധാരണയായി ഉപയോഗിക്കുന്ന മരുന്നായ സാനാക്സ് പോലുള്ള ഗുളികകൾ സൂക്ഷിക്കണമെന്നാണ് ആർ‌സി‌എം‌പി മുന്നറിയിപ്പ് നൽകുന്നത്. വ്യാജ ഗുളികകളിൽ അപകടകരമായ ഒപിയോയിഡ് അടങ്ങിയിരിക്കാമെന്നാണ് സംശയിക്കുന്നത്.

ജൂലൈ ആദ്യമാണ് എഡ്മണ്ടൺ മേഖലയിൽ 16 വയസ്സുള്ള ഒരു ആൺകുട്ടി അമിതമായി ഈ ഗുളിക കഴിച്ചതിനെത്തുടർന്ന് മരണപ്പെട്ടത്. സാനാക്സിനോട് സാമ്യമുള്ള ഗുളികയായിരുന്നു ഇയാളിൽ നിന്ന് കണ്ടെത്തിയത്. ഈ ഗുളികയിൽ ഐസോടോണിറ്റാസീൻ അടങ്ങിയിരുന്നു എന്ന് പിന്നീട് വ്യക്തമായി. ചാരനിറത്തിലുള്ളതും ചതുരാകൃതിയിലുള്ളതും ഒരു വശത്ത് “ONAX” എന്ന അക്ഷരങ്ങളും മറുവശത്ത് “2” എന്ന സംഖ്യയും ഉള്ള ഗുളികകളാണ് ഇത്. അപൂർവവും വളരെ ശക്തിയുള്ളതുമായ ഒപിയോയിഡ് ആണ് ഇത്. ഇത്തരം ഒപിയോയിഡുകൾ വളരെ അപകടസാധ്യതയുള്ളതും മാരകവുമാണെന്ന് ആർസിഎംപി പറഞ്ഞു. നിലവിൽ ഇത് എഡ്മൻ്റൺ മേഖലയിൽ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. പ്രവിശ്യയുടെ മറ്റ് പ്രദേശങ്ങളിലേക്ക് ഇത് പടരുന്നത് തടയാൻ നടപടിയെടുത്ത് വരികയാണെന്നും പൊലീസ് പറഞ്ഞു.

You might also like

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

പ്രൊഫ. എം.കെ സാനു അന്തരിച്ചു

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

എൻറെ കാനഡയും ആഹാ റേഡിയോയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണച്ചന്ത’ ഓഗസ്റ്റ് 30ന് ടൊറന്റോയിൽ

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

Top Picks for You
Top Picks for You