അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിനിടെ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ട് പ്രീമിയർമാർ. സെൻട്രൽ ഒൻ്റാരിയോയിലെ മുസ്‌കോക്കയിൽ യോഗത്തിന്റെ അവസാന നാളായ ഇന്നാണ് പ്രീമിയർമാർ ഇക്കാര്യം ഉന്നയിച്ചത്.
യുഎസുമായുള്ള വ്യാപാര പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ, ചൈനയുമായി കൂടുതൽ കരാറുകളിൽ ഏർപ്പെടേണ്ടി വരുമെന്ന് സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോയും ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡും പറയുന്നു.കനേഡിയൻ കനോല, പയർ, പന്നിയിറച്ചി, സമുദ്രവിഭവങ്ങൾ എന്നിവയ്ക്കുള്ള ചൈനീസ് തീരുവ നീക്കം ചെയ്യുന്നതിനായി ഫെഡറൽ സർക്കാർ മുൻഗണന നൽകണമെന്നും പ്രീമിയർമാർ ആവശ്യപ്പെട്ടു.
അതേസമയം അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് കാനഡയ്ക്ക് അടക്കം ഉയർന്ന തീരുവ ചുമത്തുമെന്ന ഭീഷണി നിലനിൽക്കെ കൂടുതൽ വ്യാപാര കരാറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്.