newsroom@amcainnews.com

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട്: അമേരിക്കൻ പാസ്‌പോർട്ടിനെ പിന്തള്ളി ആദ്യ പത്തിൽ ഇടം നേടി കനേഡിയൻ പാസ്‌പോർട്ട്; അമേരിക്ക പത്താം സ്ഥാനത്ത്

ഓട്ടവ: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ അമേരിക്കൻ പാസ്‌പോർട്ടിനെ പിന്തള്ളി ആദ്യ പത്ത് സ്ഥാനങ്ങളിൽ തുടർന്ന് കനേഡിയൻ പാസ്‌പോർട്ട്. ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ(IATA) എക്‌സ്‌ക്ലുസീവ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഈ വർഷത്തെ ഹെൻലി പാസ്‌പോർട്ട് സൂചിക പ്രകാരം ശക്തമായ 10 പാസ്‌പോർട്ടുകളിൽ ഒന്നാണ് കനേഡിയൻ പാസ്‌പോർട്ട്. ഒരു പാസ്‌പോർട്ട് ഉടമയ്ക്ക് വിസയില്ലാതെ എത്ര രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയും എന്നതിനെ അടിസ്ഥാനമാക്കിയാണ് പാസ്‌പോർട്ട് റാങ്കിംഗ് നിർണയിക്കുന്നത്. ഇതിൽ 199 പാസ്‌പോർട്ടുകളും 227 ട്രാവൽ ഡെസ്റ്റിനേഷനുകളും ഉൾപ്പെടുന്നു.

അമേരിക്കൻ പാസ്‌പോർട്ടിനെ പിന്തള്ളി മുന്നിലേക്കെത്തിയെങ്കിലും കഴിഞ്ഞ വർഷം ഏഴാം സ്ഥാനത്തുണ്ടായിരുന്ന കനേഡിയൻ പാസ്‌പോർട്ട് ഈ വർഷം എട്ടാം സ്ഥാനത്തേക്ക് താഴ്ന്നു. നിലവിൽ കനേഡിയൻ പാസ്‌പോർട്ട് ഉടമകൾക്ക് 184 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം നൽകുന്നുണ്ട്. എസ്റ്റോണിയ, യുഎഇ എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾക്കൊപ്പമാണ് കനേഡിയൻ പാസ്‌പോർട്ട് എട്ടാം സ്ഥാനം പങ്കിടുന്നത്.
182 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര വാഗ്ദാനം ചെയ്യുന്ന യുഎസ് പാസ്‌പോർട്ട് പത്താം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ട് സ്ഥാനങ്ങൾ താഴേക്ക് അമേരിക്കൻ പാസ്‌പോർട്ട് പോയി.

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടായി സിംഗപ്പൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 2024ൽ 195 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം സിംഗപ്പൂർ പാസ്‌പോർട്ട് നൽകുന്നു. ഈ വർഷം 193 രാജ്യങ്ങളിലേക്ക് വിസ രഹിത സന്ദർശനം അനുവദിച്ച് സിംഗപ്പൂർ ഒന്നാം സ്ഥാനം നിലനിർത്തി. ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ രണ്ടാം സ്ഥാനത്തും, ഡെൻമാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, അയർലൻഡ്, ഇറ്റലി, സ്‌പെയിൻ എന്നീ രാജ്യങ്ങൾ മൂന്നാം സ്ഥാനത്താണ്.

You might also like

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

Top Picks for You
Top Picks for You