newsroom@amcainnews.com

സെൽ സർവീസ് ഇല്ലാത്ത പ്രദേശങ്ങളിൽ പോലും ഫോണുകളെ സ്വയമേവ ബന്ധിപ്പിക്കും; കാനഡയിൽ ആദ്യമായി സാറ്റലൈറ്റ്-ടു-മൊബൈൽ ടെക്‌സറ്റ് മെസ്സേജിംഗ് സർവീസ് ആരംഭിച്ചതായി റോജേഴ്‌സ്

ഓട്ടവ: കാനഡയിൽ ആദ്യമായി സാറ്റലൈറ്റ്-ടു-മൊബൈൽ ടെക്‌സറ്റ് മെസ്സേജിംഗ് സർവീസ് ആരംഭിച്ചതായി റോജേഴ്‌സ് കമ്മ്യൂണിക്കേഷൻസ് ഇൻകോർപ്പറേറ്റഡ് പ്രഖ്യാപിച്ചു. റോജേഴ്‌സ് സാറ്റലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന സേവനം ചൊവ്വാഴ്ച മുതൽ ആരംഭിച്ചതായി കമ്പനി അറിയിച്ചു. സെൽ സർവീസ് ഇല്ലാത്ത പ്രദേശങ്ങളിൽ പോലും ഫോണുകളെ സ്വയമേവ ബന്ധിപ്പിക്കും. റോക്കി പർവതനിരകളിലോ ഒറ്റപ്പെട്ട ഹൈവേകളിലോ ഹഡ്‌സൺ ബേയുടെയും സെന്റ് ലോറൻസ് ഗൾഫിന്റെയും തീരങ്ങളിലോ പോലും ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനും, 911 ലേക്ക് അടിയന്തര സന്ദേശം അയക്കാനും ഈ സേവനം വഴി സാധിക്കുമെന്ന് റോജേഴ്‌സ് അറിയിച്ചു.

ഈ നൂതന സാങ്കേതിക വിദ്യ കാനഡയിലെ 54 ലക്ഷം ചതുരശ്ര കിലോമീറ്ററിലധികം സ്ഥലങ്ങളിൽ കവറേജ് നൽകുന്നു. ഇത് മറ്റ് കനേഡിയൻ വയർലെസ് കാരിയറിനേക്കാളും രണ്ടര ഇരട്ടി കൂടുതലാണെന്ന് റോജേഴ്‌സ് അവകാശപ്പെടുന്നു. കുറഞ്ഞ ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളെയും റോജേഴ്‌സിന്റെ നാഷണൽ വയർലെസ് സ്‌പെക്ട്രത്തെയും ആശ്രയിച്ചാണ് ഈ സാറ്റലൈറ്റ് സേവനം പ്രവർത്തിക്കുന്നത്. മിക്ക ആധുനുക സ്മാർട്ട്‌ഫോണുകളിലും ഇത് ഉപയോഗിക്കാനാകും. ഈ സർവീസ് പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ ബീറ്റാ ട്രയൽ ലഭ്യമാണെന്നും റോജേഴ്‌സ് അറിയിച്ചു.

You might also like

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

പതിനാറുകാരൻ്റെ മരണത്തിൽ ആശുപത്രിക്കും ജീവനക്കാർക്കുമെതിരേ കേസ് കൊടുത്ത് ഒൻ്റാരിയോയിലെ കുടുംബം

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

Top Picks for You
Top Picks for You