ആഫ്രിക്കൻ-കരീബിയന്‍ രാജ്യങ്ങള്‍ക്ക് പത്ത് ശതമാനത്തില്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എല്ലാ രാജ്യങ്ങള്‍ക്കും താരിഫ് ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. കുറഞ്ഞത് 100 രാജ്യങ്ങളിലെങ്കിലും പത്ത് ശതമാനത്തില്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.
പത്ത് ശതമാനം തീരുവ ചുമത്താനുള്ള പദ്ധതി ആഫ്രിക്കയിലെയും കരീബിയനിലെയും രാജ്യങ്ങളെ കേന്ദ്രീകരിച്ചായിരിക്കുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് വിശദീകരിച്ചു. ഈ രാജ്യങ്ങളുമായി അമേരിക്കയ്ക്ക് താരതമ്യേന കുറഞ്ഞ വ്യാപാര ബന്ധമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയുടെ മൊത്തത്തിലുള്ള വ്യാപാരക്കമ്മി കുറയ്ക്കുക എന്ന ട്രംപിന്റെ ലക്ഷ്യത്തില്‍ ഈ തീരുവകള്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധ്യതയില്ലെന്നും ലുട്‌നിക് കൂട്ടിച്ചേര്‍ത്തു.