ഇന്ധന പമ്പിലുണ്ടായ തകരാര്‍ മൂലം എഞ്ചിന്‍ നിലയ്ക്കാനും അപകടമുണ്ടാവാനും സാധ്യതയുള്ളതിനാല്‍ ഒരു ലക്ഷത്തിലധികം ഫോര്‍ഡ് വാഹനങ്ങള്‍ തിരിച്ചുവിളിച്ച് ട്രാന്‍സ്‌പോര്‍ട്ട് കാനഡ. 107,534 കാറുകള്‍, എസ്യുവികള്‍, ട്രക്കുകള്‍ എന്നിവയെ ഈ തിരിച്ചുവിളിക്കല്‍ ബാധിക്കുമെന്ന് ഏജന്‍സി അറിയിച്ചു. ലോ-പ്രഷര്‍ ഫ്യുവല്‍ പമ്പ് തകരാറിലാകാന്‍ സാധ്യതയുണ്ടെന്നും ഇത് മൂലം ഡ്രൈവ് ചെയ്യുമ്പോള്‍ എഞ്ചിന്‍ പെട്ടെന്ന് നിലച്ചുപോകാന്‍ കാരണമായേക്കാമെന്നും റീകോള്‍ നോട്ടീസില്‍ പറയുന്നു.
ഫോര്‍ഡ് ബ്രോങ്കോ, എക്‌സ്‌പെഡിഷന്‍, എക്‌സ്‌പ്ലോറര്‍, എഫ്-സീരീസ് ട്രക്കുകള്‍, മസ്താങ്, ലിങ്കണ്‍ ഏവിയേറ്റര്‍, നാവിഗേറ്റര്‍ തുടങ്ങി വിവിധ മോഡലുകള്‍ തിരിച്ചുവിളിക്കലില്‍ ഉള്‍പ്പെടുന്നു. ബാധിക്കപ്പെട്ട വാഹന ഉടമകളെ തപാല്‍ വഴി അറിയിക്കുമെന്നും, റീകോളുമായി ബന്ധപ്പെട്ട എല്ലാ സര്‍വീസുകളും സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചു. വാഹനത്തിന്റെ സ്റ്റാറ്റസ് ഫോര്‍ഡ് കാനഡയുടെ വെബ്‌സൈറ്റിലോ ടോള്‍ ഫ്രീ നമ്പറിലോ വിളിച്ച് പരിശോധിക്കാവുന്നതാണ്.