ജൂണിലെ പണപ്പെരുപ്പ നിരക്ക് ഇന്ന് റിപ്പോർട്ട് ചെയ്യുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. മെയ് മാസത്തിൽ 1.7 ശതമാനമായിരുന്ന പണപ്പെരുപ്പം ജൂണിൽ 1.9 ശതമാനമായി ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. അതേസമയം ഭക്ഷ്യ, ഗതാഗത ചെലവുകൾ ഉയർന്ന സാഹചര്യത്തിൽ ജൂണിൽ പണപ്പെരുപ്പം രണ്ട് ശതമാനമായി ഉയർന്നതായി ബാങ്ക് ഓഫ് മൺട്രിയോൾ റിപ്പോർട്ട് ചെയ്തു.
ജൂലൈ 30-ന് അടുത്ത പലിശ നിരക്ക് തീരുമാനിക്കുന്നതിന് മുമ്പ് ബാങ്ക് ഓഫ് കാനഡയുടെ അവസാന അവലോകനമായിരിക്കും ജൂണിലെ പണപ്പെരുപ്പ റിപ്പോർട്ട്. യുഎസ് താരിഫുകൾ പണപ്പെരുപ്പത്തെയും സമ്പദ്‌വ്യവസ്ഥയെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തതയ്ക്കായി കാത്തിരിക്കുന്നതിനാൽ, കഴിഞ്ഞ രണ്ട് തവണയും ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തിയിരുന്നു.