newsroom@amcainnews.com

മുൻ വർഷത്തേക്കാൾ കൂടുതൽ കേസുകൾ; മാനിറ്റോബയിൽ ലൈം രോഗം വർധിക്കുന്നതായി റിപ്പോർട്ട്

മീപ വർഷങ്ങളിൽ മാനിറ്റോബയിൽ ലൈം രോഗം വർധിക്കുന്നതായി റിപ്പോർട്ട്. 2024ൽ മാനിറ്റോബയിൽ 77 ലൈം രോഗ ബാധയാണ് റിപ്പോർട്ട് ചെയ്തത്. മുൻ വർഷത്തേക്കാൾ കൂടുതലായിരുന്നു കേസുകൾ. രോഗത്തെയും അപകടസാധ്യതകളെയും കുറിച്ചുള്ള അവബോധം വർധിക്കുന്നുണ്ടെങ്കിലും കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നുവെന്ന് വിന്നിപെഗിലെ നേച്ചർ ഡോക്ടേഴ്‌സിലെ നാച്ചുറോപതി ഡോക്ടർ ഡോ. ജേസൺ ബാച്ചെവിച്ച് പറയുന്നു.

ലൈം രോഗത്തിന്റെ കാര്യത്തിൽ ഇപ്പോഴും ധാരാളം മിഥ്യാധാരണകളും തെറ്റായ വിവരങ്ങളും ആളുകൾക്കിടയിൽ പരക്കുന്നുണ്ടെന്ന് ബാച്ചെവിച്ച് അഭിപ്രായപ്പെട്ടു. രോഗികൾക്കിടയിൽ ലക്ഷണങ്ങൾ വ്യത്യാസപ്പെടാമെങ്കിലും ലൈം രോഗത്തിന്റെ പൊതുവായ ലക്ഷണങ്ങളിൽ ബുൾസ്-ഐ റാഷ്, പനി, വിറയൽ, ക്ഷീണം, പേശികളിലും സന്ധികളിലും വേദന എന്നിവ ഉൾപ്പെടുന്നു. ചെള്ള് കടിക്കുന്നത് വഴി ശരീരത്തിലേക്ക് ബാക്ടീരിയ പ്രവേശിക്കുന്നതോടെയാണ് രോഗം ബാധിക്കുന്നത്.

പരമാവധി ചെള്ള്കടിയിൽ നിന്നും സുരക്ഷിതരാവുക എന്നതാണ് പ്രതിരോധ മാർഗം. കൂടാതെ ചെള്ളിനെ കണ്ടെത്തുന്നവർ മാനിറ്റോബ സർക്കാർ തയാറാക്കിയിരിക്കുന്ന eTick എന്ന വെബ്‌സൈറ്റിലേക്ക് ഇതിന്റെ ചിത്രങ്ങളടക്കം അപ്ലോഡ് ചെയ്യാൻ അധികൃതർ പ്രോത്സാഹിപ്പിക്കുന്നു. ഇത് വഴി ചെള്ളിന്റെ ഇനം തിരിച്ചറിയാനും അപകടസാധ്യതകളെക്കുറിച്ച് അറിയാനും സാധിക്കും. കൂടാതെ പൊതുജനാരോഗ്യ നിരീക്ഷണത്തിനും വെബ്‌സൈറ്റും ആപ്പും സഹായിക്കും.

You might also like

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

എയർ കാനഡ ഫ്‌ളൈറ്റ് അറ്റൻഡന്റുകളുടെ പണിമുടക്ക്: യാത്രകളെ ബാധിക്കുമെന്ന ആശങ്കയിൽ കനേഡിയൻ യാത്രക്കാർ

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

Top Picks for You
Top Picks for You