newsroom@amcainnews.com

ക്യുബെക്ക് നിവാസികൾ ഹാപ്പിയാണ്! കാനഡയിൽ ഏറ്റവും സന്തോഷമുള്ള പ്രവിശ്യ ക്യുബെക്കെന്ന് സർവേ റിപ്പോർട്ട്; ദേശീയ ശരാശരിയെക്കാൾ കൂടുതൽ

കാനഡയിൽ ഏറ്റവും സന്തോഷമുള്ള പ്രവിശ്യ ക്യുബെക്കെന്ന് സർവേ റിപ്പോർട്ട്. കാനഡയിലെ 40,000 ത്തോളം പേരെ ഉൾപ്പെടുത്തി ലെഗർ നടത്തിയ സർവേയിൽ ക്യുബെക്കിലെ ആളുകളാണ് ഏറ്റവും സന്തോഷവാന്മാരെന്ന് കണ്ടെത്തി. ക്യുബെക്ക് നിവാസികൾ സൂചികയിൽ 100 ൽ ശരാശരി 72.4 സന്തോഷം അനുഭവിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു. ഇത് ദേശീയ ശരാശരിയായ 68.7 നേക്കാൾ കൂടുതലാണ്.

70.2 സ്‌കോറുമായി ന്യൂബ്രൺസ്‌വിക്ക് ക്യുബെക്കിന് പിന്നിൽ രണ്ടാമതെത്തി. രാജ്യത്തെ വലിയ 10 നഗരങ്ങളിൽ മിസിസാഗയ്ക്കാണ് ഏറ്റവും കൂടുതൽ സന്തോഷ സൂചികയുള്ളത്. മോൺട്രിയലാണ് രണ്ടാം സ്ഥാനത്ത്. ടൊറന്റോ പട്ടികയിൽ ഏറ്റവും അവസാനമാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 49 ശതമാനം പേരുടെ സന്തോഷത്തിൽ മാറ്റമില്ലെന്നും 23 ശതമാനം പേർക്ക് സന്തോഷം കൂടിയെന്നും 28 ശതമാനം പേർക്ക് കുറഞ്ഞുവെന്നും സർവേ വ്യക്തമാക്കുന്നു. 18 നും 34 നും ഇടയിലുള്ള യുവജന വിഭാഗങ്ങളിൽ സന്തോഷം വർധിച്ചതായാണ് റിപ്പോർട്ട്. അതേസമയം, 35 നും 54 നും ഇടയിലുള്ള മധ്യവയസ്‌കരിൽ സന്തോഷം കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

You might also like

കാനഡയിലെ ഫുഡ് ബാങ്ക് സന്ദർശകരിൽ 33 ശതമാനവും കുട്ടികൾ; സസ്‌കാച്ചുവാനിലെ ദുരിതാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ട്

40,000 തസ്തികകൾ വെട്ടിക്കുറയ്‌ക്കാൻ ഫെഡറൽ സർക്കാർ; പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ഒട്ടാവയിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വിൽപനയ്ക്ക്; വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളുമായി ആഡംബര വസതി

ഇലക്ട്രിക് വാഹന നിർബന്ധിത നയങ്ങൾ രാജ്യത്തെ തൊഴിലവസരങ്ങളെ അപകടത്തിലാക്കുമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്

ടൊറൻ്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

ജലനിരപ്പ് ഉയരുന്നു; ടൊറൻ്റോയിൽ ജാഗ്രതാ നിർദ്ദേശം

Top Picks for You
Top Picks for You