newsroom@amcainnews.com

കാനഡയില്‍ അമിതവണ്ണക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

കാനഡയില്‍ പൊണ്ണത്തടിയന്മാരായ യുവതി-യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നതായി കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിക്കാലത്ത് പൊണ്ണത്തടിയുള്ളവരുടെ എണ്ണം കഴിഞ്ഞ പത്തു വര്‍ഷത്തേക്കാള്‍ ഏകദേശം എട്ട് ശതമാനം വര്‍ധന ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആ സമയത്ത് ജിമ്മുകള്‍, കലാ-കായിക പരിപാടികള്‍, സ്‌കൂളുകള്‍, ഓഫീസുകള്‍ എന്നിവ അടച്ചുപൂട്ടിയത് യുവജനതയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ മൊബൈല്‍ ഉപയോഗം വര്‍ധിച്ചതും അമിതഭക്ഷണ ശീലവും യുവതി-യുവാക്കളെ പൊണ്ണത്തടിയിലേക്ക് നയിച്ചതായി പീഡിയാട്രിക് എന്‍ഡോക്രൈനോളജിസ്റ്റും ഗവേഷകയുമായ ഡോ. മെലനി ഹെന്‍ഡേഴ്‌സണ്‍ പറയുന്നു. അതേസമയം ജോലിയിലെ സമ്മര്‍ദ്ദവും ചിലര്‍ക്ക് ശരീരഭാരം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്, അവര്‍ സൂചിപ്പിക്കുന്നു. 18 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള ഏകദേശം 750,000 ആളുകളുടെ ബോഡി മാസ് ഇന്‍ഡക്‌സിനെ അടിസ്ഥാനമാക്കി 15 വര്‍ഷത്തെ കാലയളവിലുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് അസോസിയേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പൊണ്ണത്തടി രാജ്യം നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നമാണെന്നും അത് ഭീതിതമായ നിലയില്‍ വളരുകയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

2009 മുതല്‍ 2020 വരെയുള്ള 11 വര്‍ഷങ്ങളില്‍ ഏകദേശം എട്ട് ശതമാനം വര്‍ധിച്ചപ്പോള്‍ 2020 നും 2023 നും ഇടയില്‍ ഒരു ശതമാനത്തിലധികം വര്‍ധനയും രേഖപ്പെടുത്തി. ഇത് കോവിഡ് മഹാമാരിക്ക് മുമ്പുള്ള വര്‍ധനയുടെ ഇരട്ടിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് മഹാമാരിക്കാലത്തെ പൊതുജനാരോഗ്യ നിയന്ത്രണങ്ങള്‍ പൊണ്ണത്തടി നിരക്കുകളെ സ്വാധീനിച്ചിരിക്കാമെന്ന് മക്മാസ്റ്റര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ലോറ ആന്‍ഡേഴ്‌സണ്‍ അറിയിച്ചു. 2020-നും 2023-നും ഇടയില്‍ യുവതികള്‍ക്കിടയിലെ പൊണ്ണത്തടി നിരക്കില്‍ കുത്തനെ വര്‍ധന ഉണ്ടായതായി ലോറ പറയുന്നു. ഏകദേശം 4.7% വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആരോഗ്യകരമായ ഭക്ഷണവും പാനീയങ്ങളും ജനങ്ങള്‍ക്കു ലഭ്യമാക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് ഡോ. മെലനി നിര്‍ദ്ദേശിച്ചു. പൊണ്ണത്തടി ചികിത്സിക്കുന്നതിന് ആരോഗ്യ പരിപാലന സേവനങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പാക്കുന്ന നയങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ആദ്യപടിയെന്നും അവര്‍ പറയുന്നു.

You might also like

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

ടെക്സസിൽ ഏഴ് വയസ്സുകാരനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസ്: 45-കാരനായ വളർത്തച്ഛന് 50 വർഷം തടവ്; കൂട്ടുപ്രതിയായ വളർത്തമ്മയുടെ ശിക്ഷ സെപ്റ്റംബർ 10ന്

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ ട്രംപ്; സ്‌പോര്‍ട്‌സ് വീസകള്‍ക്ക് വിലക്ക്

യുഎസ് വീസയ്ക്ക് ബോണ്ട് വരുന്നു; 15,000 ഡോളർ വരെ ഈടാക്കാൻ സാധ്യത

റഷ്യൻ ക്രൂഡ് ഓയില്‍: ഇന്ത്യക്കെതിരെ താരിഫ് വർധിപ്പിക്കുമെന്ന് ട്രംപ്

Top Picks for You
Top Picks for You