newsroom@amcainnews.com

യുസിപിയ്ക്ക് വെല്ലുവിളി: ആല്‍ബര്‍ട്ടയില്‍ പുതിയ കണ്‍സര്‍വേറ്റീവ് ബദലുമായി മുന്‍ നേതാക്കള്‍

മുന്‍ പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് അസോസിയേഷന്‍ ഓഫ് ആല്‍ബര്‍ട്ട (PCAA) പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ മുന്‍കൈയെടുത്ത് പ്രവിശ്യയിലെ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍. എയര്‍ഡ്രീ-കൊക്രെയ്ന്‍ എം.എല്‍.എ. പീറ്റര്‍ ഗുത്രിയും ലെസ്സര്‍ സ്ലേവ് ലേക്ക് എം.എല്‍.എ. സ്‌കോട്ട് സിന്‍ക്ലെയറും ശനിയാഴ്ച കാല്‍ഗറിയില്‍ നടന്ന ചടങ്ങില്‍ തങ്ങളുടെ ഈ നീക്കത്തിന് പിന്തുണ തേടി. ‘പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി’ എന്ന പൊതുജനങ്ങള്‍ക്ക് പരിചിതമായ പേര് തിരികെ കൊണ്ടുവന്ന്, ആല്‍ബര്‍ട്ടയിലെ വോട്ടര്‍മാര്‍ക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളില്‍ പുതിയ തിരഞ്ഞെടുപ്പിനുള്ള അവസരം നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇരുവരും വ്യക്തമാക്കി.

1971 മുതല്‍ 2015 വരെ ‘പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് അസോസിയേഷന്‍ ഓഫ് ആല്‍ബര്‍ട്ട’ എന്നറിയപ്പെട്ടിരുന്ന നിലവിലെ ‘യുണൈറ്റഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി’ (UCP), 2017-ല്‍ ‘വൈല്‍ഡ് റോസ് പാര്‍ട്ടി’യുമായി ലയിച്ചാണ് രൂപീകരിച്ചത്. 2015-ല്‍ ആല്‍ബര്‍ട്ട NDP-യോട് പരാജയപ്പെട്ടതിന് ശേഷമാണ് PC-കള്‍ ഇത്തരമൊരു ലയനം നടത്തിയത്. മുന്‍ പ്രീമിയര്‍ ജേസണ്‍ കെന്നി രണ്ട് പാര്‍ട്ടികളെയും ഒരുമിപ്പിച്ച് UCP രൂപീകരിക്കുകയായിരുന്നു.

അതേസമയം, UCP-യുടെ മുന്‍ പാര്‍ട്ടികള്‍ക്ക് പുതിയ പാര്‍ട്ടികളായി രജിസ്റ്റര്‍ ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് ഈ മാസം ആദ്യം നടന്ന പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് അസോസിയേഷന്‍ ഓഫ് ആല്‍ബര്‍ട്ട എന്ന പേര് UCP രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നും, അത് ഇപ്പോള്‍ ലഭ്യമാണെന്നും ഗുത്രി വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആ പേര് വെബ്‌സൈറ്റില്‍ ലഭ്യമായിരുന്നെന്നും, UCP-യിലെ ആളുകള്‍ അത് ശ്രദ്ധിക്കാതെ പോയതാണെന്നും അദ്ദേഹം പറഞ്ഞു.ഈ നീക്കം ഔദ്യോഗികമാക്കാന്‍ നവംബര്‍ 26-നകം 8,900 ഒപ്പുകള്‍ ശേഖരിക്കേണ്ടതുണ്ട്.

You might also like

ഗാസയില്‍ പാല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ പട്ടിണിയില്‍

സഹായത്തിന് കാത്തിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്രയേല്‍; 38 പേര്‍ കൊല്ലപ്പെട്ടു

ഇസ്രയേൽ വെടിനിർത്തലിന് സമ്മതിച്ചെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് ശേഷവും ഗാസയിൽ ആക്രമണം; 30 പലസ്തീൻകാർ കൊല്ലപ്പെട്ടു

കുടിയേറ്റ നിയന്ത്രണവുമായി ബ്രിട്ടിഷ് സർക്കാർ: തൊഴിൽ വീസയ്ക്ക് ബിരുദം വേണം

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കാൽഗറിയിലെ ജലവിതരണത്തിൽ വീണ്ടും ഫ്ലൂറൈഡ് ചേർത്തു തുടങ്ങി; കാരണം ഇതാണ്…

യുഎസുമായുള്ള വ്യാപാര ചർച്ചകൾ പുനരാരംഭിച്ചു;ഡിജിറ്റൽ സേവന നികുതി നീക്കം ചെയ്യൽ ഉൾപ്പെടെ ചർച്ചയുടെ ഭാഗമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

Top Picks for You
Top Picks for You