newsroom@amcainnews.com

യുഎസ് ഫാമിലി വീസ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടി: പുതിയ നിയമം ജൂലൈ മൂന്ന് മുതല്‍

വിവാഹ ശേഷം യുഎസിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവര്‍ക്ക് വെല്ലുവിളിയായി യുഎസ് ഫാമിലി വീസയ്ക്ക് പുതിയ നിയമം നിലവില്‍ വരുന്നു. ജൂലൈ മൂന്നു മുതല്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്ത സിവില്‍ വിവാഹങ്ങള്‍ മാത്രമേ യുഎസ് അംഗീകാരം നല്‍കൂ. ഫാമിലി വീസ വഴി വിദേശികള്‍ക്ക് യുഎസില്‍ സ്ഥിരതാമസത്തിനു അവസരം ലഭിക്കണമെങ്കില്‍, അവര്‍ സ്വന്തം രാജ്യത്തെ സിവില്‍ നിയമങ്ങള്‍ അനുസരിച്ച് വിവാഹം കഴിക്കുകയും ഔദ്യോഗികമായി രജിസ്റ്റര്‍ ചെയത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും വേണം. മതപരമായോ മറ്റേതെങ്കിലും രീതിയില്‍ ഉള്ള വിവാഹമോ യുഎസ് ഫാമിലി വീസയ്ക്ക് പരിഗണിക്കില്ല. ഇതോടെ വിദേശികള്‍ക്ക് ഇതുവരെ ലഭിച്ചിരുന്ന ഇളവുകള്‍ ഇല്ലാതെയാകും.

യുഎസ് വീസ ലഭിച്ച വിദേശികളുടെ പങ്കാളികള്‍ യുഎസിലേക്ക് വരാന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍, അവരുടെ വിവാഹം നടന്ന രാജ്യത്തെ സിവില്‍ നിയമങ്ങള്‍ക്കനുസരിച്ച് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയത സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമായിരിക്കും സ്വീകരിക്കുന്നത്. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പോളിസി മാനുവല്‍ വോളിയം 4ന്റെ ഭാഗമായി വരുന്ന മാറ്റമാണ് ഇത്.

യുദ്ധം, ദാരിദ്ര്യം, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ പോയ അഭയാര്‍ത്ഥികള്‍ക്കും ഇത് തിരിച്ചടിയാകും. പലായനം ചെയ്യേണ്ടി വന്നതുകൊണ്ട് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കും, സ്വന്തം രാജ്യത്തെ നിയമം കാരണം വിവാഹം കഴിക്കാന്‍ സാധിക്കാത്തവര്‍ക്കും യുഎസ് മന്ത്രാലയം ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍, പുതിയ നിയമത്തില്‍ ഈ ഇളവുകളൊന്നും ഉണ്ടാകില്ല.

You might also like

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

Trump says Russia ‘lost control of its Diesel Oil Industry’ after Ukraine drone attacks, calls for end to ‘ridiculous’ war

ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് റഷ്യയുടെ ഡീസൽ എണ്ണ വ്യവസായത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ട്രംപ്; ‘പരിഹാസ്യമായ’ യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം

ട്രംപിനെ അനുകരിച്ച് മാർക്ക് കാർണി; വൈറലായി ‘അക്കോർഡിയൻ ഹാന്‍റ്സ്’ പരിഹാസം

ഓസ്റ്റിനില്‍ ഐസിഇ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് പരുക്ക്: പ്രതിഷേധവുമായി ജനങ്ങള്‍

Canadian Home Sales Slide Down Slightly in August

കനേഡിയൻ ഭവന വിൽപ്പന ആഗസ്റ്റിൽ ചെറുതായി ഇടിഞ്ഞു

OAS പെൻഷൻ വർധിപ്പിച്ച് CRA: ഒക്ടോബർ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

Top Picks for You
Top Picks for You