newsroom@amcainnews.com

ജി7 ഉച്ചകോടി: കാനഡയുടെ ക്ഷണം നിരസിച്ച് സൗദി കിരീടാവകാശി

കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയിലേക്കുള്ള ക്ഷണം നിരസിച്ച് സൗദി കിരീടാവകാശിയും ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ (എംബിഎസ്). സൗദിയിലെ മുതിര്‍ന്ന നയതന്ത്രജ്ഞരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ജൂണ്‍ 15 മുതല്‍ 17 വരെ ആല്‍ബര്‍ട്ടയിലെ കനനാസ്‌കിസില്‍ നടക്കുന്ന ഉച്ചകോടിയില്‍ എന്തുകൊണ്ട് പങ്കെടുക്കുന്നില്ലെന്ന് സൗദി കിരീടാവകാശി വ്യക്തമാക്കിയിട്ടില്ല. ജി7 അംഗമല്ലാത്ത സൗദി അറേബ്യയെ അതിഥി രാജ്യമായി ക്ഷണിക്കാറുണ്ട്.

സമീപ വര്‍ഷങ്ങളിലായി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിദേശയാത്രകള്‍ നടത്തുന്നത് കുറവാണ്. കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ നടന്ന ജി7 ഉച്ചകോടിയും അദ്ദേഹം ഒഴിവാക്കിയിരുന്നു. പിതാവ് സല്‍മാന്‍ രാജാവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷം ജപ്പാനിലേക്കുള്ള യാത്രയും അദ്ദേഹം മാറ്റിവെച്ചിരുന്നു.

മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ കടുത്ത വിമര്‍ശനം നേരിടുന്ന സൗദി ഭരണാധികാരിയെ ക്ഷണിച്ചത്, ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയിലെ ചില എംപിമാരില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു. യുക്രെയ്ന്‍, മെക്‌സിക്കോ, ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ബ്രസീല്‍ എന്നിവിടങ്ങളിലെ നേതാക്കളും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

You might also like

മയാമിയില്‍ ആഡംബര വസ്തുക്കള്‍ മോഷ്ടിച്ച ഇന്ത്യന്‍ വംശജൻ അറസ്റ്റില്‍

ബ്രിട്ടീഷ് കൊളംബിയയിൽ ഇമാമിന് നേരെ വംശീയ ആക്രമണം: അന്വേഷണം ഊർജ്ജിതം

ഇസ്രായേൽ വിരുദ്ധ പരാമർശം: ന്യൂയോർക്കിലെ കോഫി ഷോപ്പ് ഉടമയ്‌ക്കെതിരെ പ്രതിഷേധം

റിയാദിലുണ്ടായ ഫ്ലാറ്റ് അഗ്നിബാധയിൽ ഗർഭിണിയായ സുഡാനി സ്വദേശിനിയും നാല് മക്കളും ശ്വാസംമുട്ടി മരിച്ചു

കോംഗോയിലും ഉഗാണ്ടയിലും എബോള പടരുന്നു: മരണം 200 കടന്നു

‘കൈയെത്താ കൊമ്പത്ത്’ റീക്രിയേഷനുമായി അഞ്ജു ജോസഫ്; ഹൃദയം കവർന്ന് ജാമിങ് വീഡിയോ

Top Picks for You
Top Picks for You