newsroom@amcainnews.com

‘ഗാസയില്‍ യുദ്ധം ഉടന്‍ അവസാനിപ്പിക്കണം’ നെതന്യാഹുവിനോട് ട്രംപ്

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി 40 മിനിറ്റ് നീണ്ട ടെലിഫോണ്‍ സംഭാഷണത്തിനിടെ ഗാസയിലെ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച ട്രംപും നെതന്യാഹുവും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളാണ് വിവരം കൈമാറിയത്.

ഹമാസ് കൈവശം വച്ചിരിക്കുന്ന ബന്ദികളില്‍ പകുതിയോളം പേരെ തിരികെ നല്‍കുന്നതിന് പകരമായി 60 ദിവസത്തേക്ക് യുദ്ധം താല്‍ക്കാലികമായി നിര്‍ത്തുന്ന ‘വിറ്റ്‌കോഫ് ചട്ടക്കൂട്’ മതിയാകില്ലെന്ന് ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നത് ഇറാനുമായുള്ള യുഎസിന്റെ നിലവിലുള്ള ആണവ ചര്‍ച്ചകള്‍ക്കും സൗദി അറേബ്യയുമായുള്ള ചര്‍ച്ചകള്‍ക്കും സഹായകമാകുമെന്ന് യുഎസ് പ്രസിഡന്റ് നെതന്യാഹുവിനോട് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

You might also like

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Top Picks for You
Top Picks for You