newsroom@amcainnews.com

റഷ്യ-ഉത്തര കൊറിയ ട്രെയിന്‍ സര്‍വീസ് ഈ മാസം പുനഃരാരംഭിക്കും

റഷ്യയും ഉത്തരകൊറിയയും നേരിട്ടുള്ള പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു. ജൂണ്‍ 17 മുതല്‍ പ്രതിമാസം ണ്ടുതവണ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന്ഉത്തരകൊറിയന്‍ റെയില്‍വേ മന്ത്രാലയവുമായി ധാരണയിലെത്തിയതായി റഷ്യന്‍ റെയില്‍വേ പ്രഖ്യാപിച്ചു. കോവിഡ് മൂലം 2020 ല്‍ യാത്ര നിര്‍ത്തിവച്ചതിനുശേഷം ആദ്യമായാണ് ഇത്തരമൊരു നീക്കം എന്ന് റഷ്യന്‍ റെയില്‍വേ അറിയിച്ചു.

റഷ്യയ്ക്കും ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങിനും ഇടയിലുളള ട്രെയിന്‍ റൂട്ടാണ് പുനരാരംഭിക്കുന്നത്. 10,000 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ളതും എട്ട് ദിവസം നീണ്ടുനില്‍ക്കുന്നതുമായ ഈ യാത്ര ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുടര്‍ച്ചയായ റെയില്‍ പാതയാണെന്ന് വിശ്വസിക്കപ്പെടുന്നു. ചൈനയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഉത്തരകൊറിയന്‍ നഗരമായ പ്യോങ്യാങ്ങിനും റഷ്യയിലെ ഖബറോവ്സ്‌കിനും ഇടയിലുള്ള മറ്റൊരു സര്‍വീസ് രണ്ട് ദിവസത്തിന് ശേഷം പുനരാരംഭിക്കും. ഈ സര്‍വീസുകള്‍ കൊറിയന്‍ സ്റ്റേറ്റ് റെയില്‍വേയായിരിക്കും നടത്തുക.

റഷ്യയിലെ ഫാര്‍ ഈസ്റ്റിലെ വ്ളാഡിവോസ്റ്റോക്കിനും ഉത്തരകൊറിയന്‍ തുറമുഖ നഗരമായ റാസണിനും ഇടയില്‍ ഇരു രാജ്യങ്ങളും ഇതിനകം ഒരു പാസഞ്ചര്‍ റെയില്‍ സര്‍വീസ് നടത്തുന്നുണ്ട്. മാത്രമല്ല, ചരക്ക് ഗതാഗതത്തിനും ഇരുരാജ്യങ്ങള്‍ തമ്മില്‍ ധാരണയുണ്ട്. എന്നിരുന്നാലും ചരക്ക് ഗതാഗതത്തിന്റെ വലിപ്പം റഷ്യ വെളിപ്പെടുത്തിയിട്ടില്ല.

You might also like

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

യുഎസ് വീസയ്ക്ക് ബോണ്ട് വരുന്നു; 15,000 ഡോളർ വരെ ഈടാക്കാൻ സാധ്യത

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടമായി; യുഡിഎഫ് അവിശ്വാസപ്രമേയം പാസായി

കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം; ബജ്റങ്ദൾ നേതാവ് ജ്യോതി ശർമ അടക്കമുള്ളവർക്കെതിരെയുള്ള യുവതികളുടെ പരാതി സ്വീകരിക്കാതെ പൊലീസ്

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Top Picks for You
Top Picks for You