newsroom@amcainnews.com

അമേരിക്ക സന്ദർശിക്കുന്ന കാനേഡിയൻകാർക്ക് യാത്ര ബുദ്ധിമുട്ട് നേരിടുന്നു എന്ന വാദത്തെ തള്ളി കാനഡയിലെ അമേരിക്കൻ അംബാസിഡർ പീറ്റ് ഹോക്സ്ട്ര

ഓട്ടവ: അമേരിക്ക സന്ദർശിക്കുന്ന കാനഡക്കാർ യാത്ര ബുദ്ധിമുട്ട് നേരിടുന്നു എന്ന വാദത്തെ എതിർത്ത് കാനഡയിലെ അമേരിക്കൻ അംബാസിഡർ പീറ്റ് ഹോക്സ്ട്ര. അതിർത്തികളിൽ യാത്രക്കാരുടെ ഫോണുകൾ അമേരിക്കൻ ഉദ്യോഗസ്ഥർ പരിശോധിക്കാറില്ലെന്നും പീറ്റ് ഹോക്സ്ട്ര പറഞ്ഞു. അതേ സമയം കാനഡയിലേക്ക് യാത്ര ചെയ്യുന്ന ചില അമേരിക്കക്കാർക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും പീറ്റ് ഹോക്സ്ട്ര വ്യക്തമാക്കി. യുഎസ് ബിസിനസുകളിൽ നിക്ഷേപിക്കാൻ കനേഡിയൻ ജനതയെ സ്വാഗതം ചെയ്യുന്നുവെന്നും ഹോക്സ്ട്ര ഒരു അഭിമുഖത്തിൽ പറഞ്ഞു. ഏതെങ്കിലും ചില കനേഡിയൻ പൌരന്മാർക്ക് അമേരിക്കയിലേക്ക് വരുമ്പോൾ നിരാശാജനകമായ അനുഭവം ഉണ്ടായിട്ടുണ്ടാവാം. പക്ഷേ അത് ഒറ്റപ്പെട്ട സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന പൗരൻമാർക്കുള്ള യാത്ര മാർഗ്ഗനിർദേശങ്ങൾ അടുത്തിടെ കാനഡ പുതുക്കിയിരുന്നു. അതിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ അതിർത്തിയിൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയേക്കും എന്ന് മുന്നറിയിപ്പും നൽകിയിരുന്നു. അതിർത്തിയിൽ കനേഡിയൻ പൗരന്മാർക്ക് കർശനമായ പരിശോധന നേരിടേണ്ടി വരുന്നതായും, അവരുടെ ഫോണുകൾ പരിശോധിക്കുന്നതായും, ചില സന്ദർഭങ്ങളിൽ കസ്റ്റഡിയിലെടുക്കുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

You might also like

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

തെക്കൻ ആൽബെർട്ടയിൽ പൊതുജനങ്ങൾക്കായി സൂപ്പർ കമ്പ്യൂട്ടർ സെൻ്റർ; ബിസിനസുകൾക്ക് ഉൾപ്പെടെ ഇതിൻ്റെ സേവനം ഉപയോഗപ്പെടുത്താം

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

Top Picks for You
Top Picks for You