newsroom@amcainnews.com

അതിർത്തി സുരക്ഷ: പുതിയ നിയമം നടപ്പിലാക്കാൻ കാനഡ

കാനഡ-യുഎസ് അതിർത്തി സുരക്ഷ വർധിപ്പിക്കുന്നതിന് പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കാനഡ. ഇതുമായി ബന്ധപ്പെട്ട് പുതിയ ബിൽ അവതരിപ്പിക്കുമെന്ന് ഫെഡറൽ പൊതുസുരക്ഷാ മന്ത്രി ഗാരി അനന്ദസംഗരി അറിയിച്ചു. ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, നിരീക്ഷണ ടവറുകൾ എന്നിവ ഉപയോഗിച്ച് അതിർത്തിയിൽ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നതുൾപ്പെടെ കാനഡ നടപ്പിലാക്കിയിരുന്ന സുരക്ഷാ നടപടികളെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ബിൽ. കൂടാതെ അതിർത്തികൾക്കപ്പുറത്ത് പ്രവർത്തിക്കുന്ന സംഘടിത കുറ്റകൃത്യ ഗ്രൂപ്പുകളെ ലക്ഷ്യം വെക്കുന്നതിനായി കാനഡ അമേരിക്കയുമായി ചേർന്ന് ഒരു നോർത്ത് അമേരിക്കൻ “ജോയിന്റ് സ്ട്രൈക്ക് ഫോഴ്‌സ്” രൂപീകരിക്കും.

നിയമവിരുദ്ധവും മോഷ്ടിക്കപ്പെട്ടതുമായ കാറുകൾ ഉൾപ്പെടെയുള്ളവയുടെ കയറ്റുമതി തടയുന്നതിനായി സാധനങ്ങൾ പരിശോധിക്കാൻ കാനഡ ബോർഡർ സർവീസസ് ഏജൻസിക്ക് പുതിയ അധികാരങ്ങൾ നൽകുമെന്നും സർക്കാർ അറിയിച്ചു.

You might also like

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

റഷ്യൻ ക്രൂഡ് ഓയില്‍: ഇന്ത്യക്കെതിരെ താരിഫ് വർധിപ്പിക്കുമെന്ന് ട്രംപ്

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

Top Picks for You
Top Picks for You