newsroom@amcainnews.com

യുകെയില്‍ പൗരത്വത്തിനപേക്ഷിക്കുന്ന അമേരിക്കന്‍ പൗരന്മാരുടെ എണ്ണം വര്‍ധിക്കുന്നതായി യുകെ ഹോം ഓഫീസ്

യുകെയില്‍ പൗരത്വത്തിനപേക്ഷിക്കുന്ന യുഎസ് പൗരന്മാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. യുകെ ഹോം ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാര്‍ച്ചിന് മുമ്പുള്ള 12 മാസത്തിനിടെ, 6,618 അമേരിക്കക്കാര്‍ ബ്രിട്ടിഷ് പൗരന്മാരാകാനോ അല്ലെങ്കില്‍ അനിശ്ചിതമായി താമസിക്കാനും ജോലി ചെയ്യാനോ അപേക്ഷിച്ചിട്ടുണ്ട്. 2004ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിതെന്ന് റിപ്പോര്‍ട്ട് പറയുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രണ്ടാം തവണ അധികാരമേറ്റ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 1,900-ലധികം അപേക്ഷകള്‍ ലഭിച്ചതായി ഡാറ്റ വ്യക്തമാക്കുന്നു. 2025 ന്റെ തുടക്കത്തില്‍ അപേക്ഷകളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം രേഖപ്പെടുത്തി. ഇത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ ലേബര്‍ ഗവണ്‍മെന്റിന്റെ കീഴിലുള്ള ബ്രിട്ടിഷ് അധികാരികള്‍ യുകെയിലേക്കുള്ള കുടിയേറ്റം കുറയ്ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. അടുത്തിടെ, സ്റ്റാര്‍മര്‍ അതിര്‍ത്തികളുടെ നിയന്ത്രണം തിരികെ എടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അനിയന്ത്രിതമായ കുടിയേറ്റം, ബ്രിട്ടനെ ഒത്തൊരുമിച്ച് മുന്നോട്ട് പോകുന്ന ഒരു രാഷ്ട്രമായി മാറുന്നതിനു പകരം, അപരിചിതരുടെ ഒരു ദ്വീപായി മാറാന്‍ കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

You might also like

നവാജോ നേഷനില്‍ മെഡിക്കല്‍ വിമാനം തകര്‍ന്നു വീണ് നാല് മരണം

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

പ്രയറീസ് പ്രവിശ്യകളിൽനിന്നുള്ള കാട്ടുതീ പുക; കാനഡയിലുടനീളം കനത്ത പുകമഞ്ഞ് വ്യാപിക്കുന്നു; മുന്നറിയിപ്പ് നൽകി എൺവയോൺമെന്റ് കാനഡ

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

സാൽമൊണെല്ല: കാനഡയിൽ 9 പേർ ആശുപത്രിയിൽ

Top Picks for You
Top Picks for You