newsroom@amcainnews.com

ഉപകരണങ്ങളുടെ ലഭ്യതക്കുറവ്; ഗാസയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി മരിക്കുന്നത് നിരവധി പേര്‍

ഗാസയില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍പെട്ട് ആയിരക്കണക്കിനാളുകള്‍ മരിച്ചതായി സിവില്‍ ഡിഫന്‍സ് റിപ്പോര്‍ട്ട്. കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റാന്‍ ആവശ്യത്തിന് ഉപകരണങ്ങളില്ലാത്തതാണ് നിരവധി പേരുടെ മരണത്തിലേക്ക് വഴിവെച്ചത്. ഇസ്രയേല്‍ സൈന്യത്തിന്റെ നിരന്തരം ആക്രമണങ്ങള്‍ കാരണം ടീം അംഗങ്ങള്‍ വളരെയധികം കഷ്ടപ്പെടുന്നുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ മുഹമ്മദ് അല്‍-മുഗൈര്‍ പറഞ്ഞു.

1.7 ലക്ഷത്തിലധികം അടിയന്തര കോളുകളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും അവയില്‍ പലതും പരിക്കേറ്റതോ കൊല്ലപ്പെട്ടതോ ആയ പലസ്തീനികളെ സ്ഥലത്ത് നിന്ന് മാറ്റാനായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ‘ശാരീരികമായല്ല മാനസികമായും ഞങ്ങള്‍ തളര്‍ന്നിരിക്കുകയാണ്. കാരണം ഞങ്ങളില്‍ തന്നെ 25 ശതമാനത്തിലധികം അംഗങ്ങള്‍ കൊല്ലപ്പെട്ടു”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ കൈവശം ഭാരമേറിയ യന്ത്രങ്ങളോ ഉപകരണങ്ങളോ ഇല്ല. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ ചുറ്റികയും ഷവലും മാത്രമേയുള്ളൂ. ജനവാസ മേഖലകളെയാണ് ഇസ്രയേല്‍ ആക്രമിക്കുന്നത്. ഇരകളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് അവര്‍. ഞങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയാത്തതിനാല്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ മരിച്ച 9,700 പേരുടെ വിവരങ്ങള്‍ കൈവശമുണ്ടെന്നും മുഹമ്മദ് അല്‍-മുഗൈര്‍ വ്യക്തമാക്കി.

You might also like

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

ടെക്സസിൽ ഏഴ് വയസ്സുകാരനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസ്: 45-കാരനായ വളർത്തച്ഛന് 50 വർഷം തടവ്; കൂട്ടുപ്രതിയായ വളർത്തമ്മയുടെ ശിക്ഷ സെപ്റ്റംബർ 10ന്

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

Top Picks for You
Top Picks for You