newsroom@amcainnews.com

കാനഡയില്‍ കൊടുങ്കാറ്റ് സീസണ്‍ വരുന്നു: ജാഗ്രതാ നിര്‍ദേശം

ഹാലിഫാക്‌സ് : രാജ്യത്ത് ഈ വര്‍ഷവും കൊടുങ്കാറ്റുകള്‍ സജീവമാകാന്‍ സാധ്യതയുണ്ടെന്ന് കാനഡയിലെ മുതിര്‍ന്ന കാലാവസ്ഥാ നിരീക്ഷകന്‍ ബോബ് റോബിച്ചോഡ്. എന്നാല്‍, അതുമൂലമുണ്ടാകാനിടയുള്ള ആഘാതം ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ലെന്നും ഹാലിഫാക്‌സിലെ കനേഡിയന്‍ ഹറിക്കെയ്ന്‍ സെന്റര്‍ വ്യക്തമാക്കി.

സാധാരണയായി എല്ലാ ഉഷ്ണമേഖലാ കൊടുങ്കാറ്റുകളുടെയും 35 മുതല്‍ 40 ശതമാനം വരെ കനേഡിയന്‍ പ്രവചന മേഖലയിലേക്ക് പ്രവേശിക്കാറുണ്ടെന്ന് സെന്റര്‍ കണക്കാക്കുന്നു. ഓരോ വര്‍ഷവും ശരാശരി രണ്ടോ നാലോ പേരുള്ള കൊടുങ്കാറ്റുകള്‍ കനേഡിയന്‍ മേഖലയില്‍ പ്രവേശിക്കാറുണ്ട്. അതിനാല്‍ അപകടകരമായ കാലാവസ്ഥയെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ അനിവാര്യമാണെന്നും റോബിച്ചോഡ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 18 പേരുകളില്‍ കൊടുങ്കാറ്റുകള്‍ രൂപപ്പെട്ടെങ്കിലും, ‘ഏര്‍ണസ്റ്റോ’ എന്ന ഒറ്റ കൊടുങ്കാറ്റ് മാത്രമാണ് കനേഡിയന്‍ മേഖലയില്‍ എത്തിയത്. എന്നാല്‍, 2022-ല്‍ കനേഡിയന്‍ മേഖലയില്‍ കൊടുങ്കാറ്റുകള്‍ കുറവായിരുന്നിട്ടും, സെപ്റ്റംബറില്‍ എത്തിയ ഫിയോണ ചുഴലിക്കാറ്റ് അറ്റ്‌ലാന്റിക് കാനഡയില്‍ ഏറ്റവും വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമായി. ഫിയോണ 80 കോടി ഡോളറിലധികം ഇന്‍ഷുറന്‍സ് നാശനഷ്ടങ്ങള്‍ക്ക് കാരണമാവുകയും മൂന്ന് പേരുടെ ജീവനെടുക്കുകയും ചെയ്തിരുന്നു.

You might also like

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

ജമ്മുകശ്മീർ മുൻ ഗവർണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാൽ മാലിക് അന്തരിച്ചു

Top Picks for You
Top Picks for You