newsroom@amcainnews.com

വിഷാദരോഗം കണ്ടെത്താന്‍ ഇനി രക്തപരിശോധനയിലൂടെ സാധിക്കും; പുതിയ മാര്‍ഗവുമായി മക്ഗില്‍ ഗവേഷകര്‍

കൗമാരക്കാരിലെ വിഷാദരോഗം നേരത്തെ കണ്ടെത്താനും രോഗത്തിന്റെ തീവ്രത പ്രവചിക്കാനും സഹായിക്കുന്ന രക്തത്തിലെ ഒന്‍പത് തന്മാത്രകളെ തിരിച്ചറിഞ്ഞ് മക്ഗില്‍ സര്‍വകലാശാല ഗവേഷകര്‍. വിഷാദരോഗം നിര്‍ണ്ണയിക്കാന്‍ ലളിതവും വ്യാപകമായി ഉപയോഗിക്കാവുന്നതുമായ പുതിയ ഡയഗ്‌നോസ്റ്റിക് ടൂളിലേക്ക്, ഡോ. സെസിലിയ ഫ്‌ലോറസിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കാലിഫോര്‍ണിയയിലെ 62 കൗമാരക്കാരില്‍ നടത്തിയ പഠനത്തില്‍, വിഷാദരോഗമുള്ളവരില്‍ ഈ ഒന്‍പത് തന്മാത്രകളുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തി. ഇവയുടെ അളവ് ഒന്‍പത് മാസത്തിനു ശേഷമുള്ള വിഷാദരോഗത്തിന്റെ തീവ്രത പ്രവചിക്കാനും സഹായിക്കുമെന്നും പഠനം പറയുന്നു.

ഇത്തരമൊരു കണ്ടെത്തല്‍ ഗുരുതരമായ വിഷാദരോഗം വരാന്‍ സാധ്യതയുള്ള കൗമാരക്കാരെ നേരത്തെ തിരിച്ചറിയാന്‍ സഹായിച്ചേക്കുമെന്ന് ഡോ. ഫ്‌ലോറസ് വിശദീകരിച്ചു. നേരത്തെയുള്ള ഇടപെടലുകള്‍ക്ക് കൗമാരക്കാരുടെ മാനസികാരോഗ്യ ഗതിയില്‍ വലിയ സ്വാധീനം ചെലുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷാദരോഗവുമായി ബന്ധപ്പെട്ട തലച്ചോറിലെ ഹിപ്പോകാമ്പസിന്റെ വ്യാപ്തത്തിലുണ്ടാകുന്ന മാറ്റങ്ങളുമായി ഈ തന്മാത്രകളുടെ അളവിന് ബന്ധമുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. ഇത് വിഷാദരോഗത്തിന് പിന്നിലെ ജൈവപ്രക്രിയകളുമായി ഈ തന്മാത്രകള്‍ക്ക് ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവ് നല്‍കുന്നു. കൂടുതല്‍ പഠനങ്ങള്‍ക്കായി ഇപ്പോള്‍ യുവജനങ്ങളെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് ഗവേഷകര്‍ അറിയിച്ചു.

You might also like

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടമായി; യുഡിഎഫ് അവിശ്വാസപ്രമേയം പാസായി

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

Top Picks for You
Top Picks for You