newsroom@amcainnews.com

തടവുകാരുടെ കൈമാറ്റം തുടങ്ങി റഷ്യയും യുക്രെയ്‌നും

റഷ്യയും യുക്രെയ്‌നും തടവുകാരെ പരസ്പരം കൈമാറിത്തുടങ്ങി. മൂന്ന് വര്‍ഷത്തിനിടെ ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ടു നടന്ന ആദ്യ ചര്‍ച്ചയിലെ തീരുമാനപ്രകാരമാണിത്. കൈമാറ്റം ഒരുഘട്ടം പൂര്‍ത്തിയായതായും ഇതു വലിയൊരു തീരുമാനത്തിലേക്കു വഴിയൊരുക്കാന്‍ സാധ്യതയുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും കൈമാറ്റം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഇരു രാജ്യങ്ങളിലെയും സൈനിക വൃത്തങ്ങള്‍ അറിയിച്ചത്.

ആയിരം യുദ്ധത്തടവുകാരെ കൈമാറാനാണ് ഇസ്തംബുളില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും സമ്മതിച്ചത്. അടുത്ത ചര്‍ച്ചയുടെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. വത്തിക്കാനില്‍ ചര്‍ച്ച നടത്താമെന്ന ഇറ്റലിയുടെ നിര്‍ദേശം റഷ്യ തള്ളി.

You might also like

കാനഡയിൽ നിന്ന് വേർപിരിയാൻ നാല് മുൻ കൺസർവേറ്റീവ് എംപിമാർ കൂടി; അമേരിക്കയ്ക്കൊപ്പം ചേരുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഒരാൾ

കാലാവസ്ഥാ വ്യതിയാനം: ആൽബർട്ടയിൽ ഇൻഷുറൻസ് നിരക്കുകളിൽ വൻ വർധന

കാനഡ ആരോഗ്യ പരിപാലന-സാമൂഹിക സേവന മേഖലകളിലെ വിദഗ്ദ്ധർക്കായി വാതിലുകൾ തുറക്കുന്നു.

ഉദ്ഘാടനച്ചടങ്ങിനിടെ അപകടം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടുപായസം വീണു

വരൾച്ചയും കടുത്ത ചൂടും: ബ്രിട്ടീഷ് കൊളംബിയയിൽ കർശന നിയന്ത്രണങ്ങൾ

നോര്‍ത്ത് ടെക്സസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: മിന്നല്‍ പ്രളയമുന്നറിയിപ്പ്

Top Picks for You
Top Picks for You