newsroom@amcainnews.com

ജര്‍മ്മനയില്‍ റെയില്‍വെ സ്റ്റേഷനില്‍ കത്തിയാക്രമണം; 18 പേര്‍ക്ക് പരുക്കേറ്റു

ജര്‍മനിയില്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കത്തി ഉപയോഗിച്ച് ആക്രമണം. ഹാംബര്‍ഗിലെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റ ആറ് പേരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍
മുപ്പത്തിയൊമ്പത് വയസുള്ള യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്റ്റേഷനിലെ 13 നും 14 നും ഇടയിലുള്ള പ്ലാറ്റഫോമില്‍ ട്രെയില്‍ കാത്ത് നിന്നവരെയാണ് യുവതി ആക്രമിച്ചത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. നാലു ട്രാക്കുകള്‍ അടക്കുകയും ദീര്‍ഘദൂര ട്രെയിനുകള്‍ വൈകിയെന്നും അധികൃതര്‍ അറിയിച്ചു. ജര്‍മ്മനിയിലെ രണ്ടാമത്തെ വലിയ നഗരമായ ഹാംബര്‍ഗ് ഡൗണ്‍ടൗണിലെ പ്രധാന സ്റ്റേഷനാണിത്.

You might also like

യുഎസ് വീസയ്ക്ക് ബോണ്ട് വരുന്നു; 15,000 ഡോളർ വരെ ഈടാക്കാൻ സാധ്യത

റഷ്യയിലെ എണ്ണ സംഭരണശാലയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം, വൻ തീപിടിത്തം; സോച്ചിയിലെ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട 214 അനധികൃത കുടിയേറ്റക്കാരെ ഹ്യൂസ്റ്റണിൽനിന്ന് അറസ്റ്റ് ചെയ്തതായി യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ്

Top Picks for You
Top Picks for You