newsroom@amcainnews.com

ആല്‍ബര്‍ട്ട AI ഗവേഷണ സ്ഥാപനത്തിന് 50 ലക്ഷം ഡോളര്‍ ഗ്രാന്റ് പ്രഖ്യാപിച്ച് ഗൂഗിള്‍

കാല്‍ഗറി: ആല്‍ബര്‍ട്ട മെഷീന്‍ ഇന്റലിജന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന് (Amii) 50 ലക്ഷം ഡോളര്‍ ഗ്രാന്റ് പ്രഖ്യാപിച്ച് ഗൂഗിള്‍. കനേഡിയന്‍ പോസ്റ്റ്-സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ (AI) കുറിച്ച് കൂടുതല്‍ പഠിക്കാനും ഭാവിയിലെ ജോലികള്‍ക്കായി വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്നതിന്റെയും ഭാഗമായാണ് നിക്ഷേപം. ആല്‍ബര്‍ട്ടയുടെ തലസ്ഥാനത്ത് നടന്നു കൊണ്ടിരിക്കുന്ന AI കോണ്‍ഫ്രന്‍സായ അപ്പര്‍ ബൗണ്ടിലാണ് പ്രഖ്യാപനം നടത്തിയത്.

കാനഡയിലുടനീളം 25 പോസ്റ്റ്-സെക്കന്‍ഡറി സ്‌കൂളുകളുടെ ദേശീയ കണ്‍സോര്‍ഷ്യം സ്ഥാപിക്കുന്നതിനായി Amii ഈ ഫണ്ടിങ് ഉപയോഗിക്കും. ഇതുവഴി AI പാഠ്യപദ്ധതി സാമഗ്രികള്‍ വികസിപ്പിക്കുകയും ഏകദേശം 125,000 വിദ്യാര്‍ത്ഥികളിലേക്ക് ഇത് എത്തിച്ചേരുകയും ചെയ്യും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കാനഡ പിന്നിലാണെന്നും ഈ നിക്ഷേപം ആ വിടവ് നികത്താന്‍ സഹായിക്കുമെന്നും ഗൂഗിള്‍ പറയുന്നു. ഗൂഗിളിന്റെ അനുബന്ധ സ്ഥാപനമായ ഡീപ് മൈന്‍ഡ് എഡ്മിന്റനിലെ ഓഫീസ് അടച്ചുപൂട്ടി ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് ഈ ധനസഹായം പ്രഖ്യാപിക്കുന്നത്.

You might also like

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

യുഎസ് വീസയ്ക്ക് ബോണ്ട് വരുന്നു; 15,000 ഡോളർ വരെ ഈടാക്കാൻ സാധ്യത

ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നു; അയർലൻഡിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

ന്യൂയോര്‍ക്കില്‍ ലീജനേഴ്‌സ് രോഗം പടരുന്നു: മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്

ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അത് അനങ്ങുന്നരീതി… വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്! സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം

നവാജോ നേഷനില്‍ മെഡിക്കല്‍ വിമാനം തകര്‍ന്നു വീണ് നാല് മരണം

Top Picks for You
Top Picks for You