newsroom@amcainnews.com

ജി 7 ധനകാര്യ ഉദ്യോഗസ്ഥരുടെ ഉച്ചകോടി ഇന്ന് സമാപിക്കും

കാല്‍ഗറി : ആല്‍ബര്‍ട്ട ബാന്‍ഫില്‍ നടക്കുന്ന ജി 7 രാജ്യങ്ങളിലെ ധനകാര്യ ഉദ്യോഗസ്ഥരുടെ ഉച്ചകോടി ഇന്ന് സമാപിക്കും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം ഉള്‍പ്പെടെയുള്ള ആഗോള വ്യാപാര വിഷയങ്ങള്‍, യുക്രെയ്ന്‍ യുദ്ധം, കൃത്രിമബുദ്ധി എന്നിവ ചര്‍ച്ചാ വിഷയമായിരുന്നു.

കനേഡിയന്‍ ധനകാര്യ മന്ത്രി ഫ്രാന്‍സ്വ ഫിലിപ്പ് ഷാംപെയ്ന്‍ ഫ്രാന്‍സുമായും ഇറ്റലിയുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. കൂടാതെ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റുമായും കൂടിക്കാഴ്ച നടത്തി. ട്രംപ് തീരുവ ചുമത്തിയ രാജ്യങ്ങളുമായി വ്യാപാര കരാറുകള്‍ക്കായി ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഉച്ചകോടി നടക്കുന്നത്. ജൂണ്‍ 15 മുതല്‍ 17 വരെ കാനനാസ്‌കിസില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്ക് മുന്നോടിയായാണ് ഈ ഒത്തുചേരല്‍

You might also like

എയർ കാനഡ ഫ്‌ളൈറ്റ് അറ്റൻഡന്റുകളുടെ പണിമുടക്ക്: യാത്രകളെ ബാധിക്കുമെന്ന ആശങ്കയിൽ കനേഡിയൻ യാത്രക്കാർ

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്‌ത്‌ എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

Top Picks for You
Top Picks for You