newsroom@amcainnews.com

പ്രശസ്തിക്കായി നടത്തിയ വിലകുറഞ്ഞ ശ്രമമായിരുന്നു കുറിപ്പെന്ന് കോടതിയുടെ വിമർശനം; ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സമൂഹ മാധ്യമത്തിൽ കുറിപ്പു പങ്കുവച്ചതിന് അറസ്റ്റിലായ പ്രഫസർക്ക് ജാമ്യം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സമൂഹ മാധ്യമത്തിൽ കുറിപ്പു പങ്കുവച്ചതിന് അറസ്റ്റിലായ സ്വകാര്യ സർവകലാശാലാ അധ്യാപകനു ജാമ്യം. അശോക സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസറായ അലി ഖാൻ മഹ്‍‌മൂദാബിനാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. അലി ഖാൻ മഹ്‌മൂദാബ് പ്രശസ്തിക്കായി നടത്തിയ വിലകുറഞ്ഞ ശ്രമമായിരുന്നു കുറിപ്പെന്ന് ജാമ്യ ഹർജി പരിഗണിച്ച ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എൻ.കോട്ടിസ്വാർ സിങ് എന്നിവരുടെ ബെഞ്ച് വിമർശിച്ചു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് മഹ്‌മൂദാബിന് വേണ്ടി ഹാജരായത്.

‘‘എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. രാജ്യം പല പ്രശ്നങ്ങളിലൂടെ കടന്ന പോകുന്ന സമയമാണ്. ‘രാക്ഷസൻമാർ’ നമ്മുടെ രാജ്യത്തെ ആക്രമിച്ചു. നമ്മൾ ഒരുമിച്ചുനിൽക്കേണ്ട സമയത്ത് എന്തിനാണ് വിലകുറഞ്ഞ പ്രശസ്തിക്കു ശ്രമിക്കുന്നത്’’– ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഭാഷ ഉപയോഗിക്കുമ്പോൾ പ്രഫസർ ജാഗ്രത കാണിക്കണമായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ മറ്റുള്ളവരെ അപമാനിക്കാൻ വേണ്ടി വാക്കുകൾ ഉപയോഗിക്കുന്നത് നിർഭാഗ്യകരമാണ്. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താത്ത തരത്തിലുള്ള വാക്കുകൾ അദ്ദേഹത്തിന് ഉപയോഗിക്കാമായിരുന്നെന്നും കോടതി വ്യക്തമാക്കി.

ക്രിമിനൽ ഉദ്ദേശ്യമോ വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമോ പ്രഫസറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ 9 മാസം ഗർഭിണിയാണെന്നും കപിൽ സിബൽ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി വിശദീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ച വാർത്താസമ്മേളനത്തിൽ വനിതാ ഓഫിസർമാരായ കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവരെ ഉൾപ്പെടുത്തിയതിനെക്കുറിച്ചാണ് മേയ് എട്ടിന് അലി ഖാൻ സമൂഹമാധ്യമത്തിൽ കുറിപ്പെഴുതിയത്. വനിതാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയ നടപടി മികച്ച മാതൃകയാണെങ്കിലും വലതുപക്ഷ നിരീക്ഷകർ കേണൽ സോഫിയയെ ആഘോഷിക്കുന്നത് കാപട്യമാണെന്നായിരുന്നു അലി ഖാന്റെ വിമർശനം.

You might also like

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

“ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്”: സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

Top Picks for You
Top Picks for You