newsroom@amcainnews.com

യുവതി യുവാക്കള്‍ക്കായി തൊഴില്‍ സഹായ പദ്ധതികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നോവസ്‌കോഷ

താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ യുവാക്കളെ സഹായിക്കുന്നതിനായി യുവജന തൊഴില്‍ സഹായ പദ്ധതികള്‍ക്കായി ധനസഹായം പ്രഖ്യാപിച്ച് നോവസ്‌കോഷ.

യുവജന തൊഴില്‍ സഹായ പദ്ധതിയിലൂടെ യുവാക്കള്‍ക്ക് വിദ്യാഭ്യാസമോ തൊഴില്‍ പരിശീലനമോ നേടാന്‍ കഴിയുമെന്നും , ഇതുവഴി അവരുടെ കുടുംബങ്ങള്‍ക്ക് പുതിയ സാധ്യതകള്‍ തുറക്കുന്നതായി പ്രവിശ്യാ സാമൂഹിക വികസന മന്ത്രി സ്‌കോട്ട് ആംസ്‌ട്രോങ് പറഞ്ഞു. സാമ്പത്തിക തടസ്സങ്ങള്‍ നീക്കാനും വിദ്യാഭ്യാസത്തിനായി അവസരങ്ങള്‍ സൃഷ്ടിക്കാനും ഈ നിക്ഷേപം സഹായിക്കുമെന്നും പ്രവിശ്യ പറയുന്നു.

പുതിയ ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, എന്നിവയുടെ ചെലവുകള്‍ വഹിക്കുന്നതിനായി $2,000 ബര്‍സറിയും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് $1,500 ബര്‍സറിയും പ്രവിശ്യ വാഗ്ദാനം ചെയ്യുന്നു. പുതിയ യുവജന തൊഴില്‍ സഹായ പദ്ധതി സെപ്റ്റംബറില്‍ ആരംഭിക്കുമെന്നും യോഗ്യരായ യുവാക്കള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി അവരുടെ കേസ് വര്‍ക്കറെ ബന്ധപ്പെടേണമെന്നും അധികൃതര്‍ പറയുന്നു.

You might also like

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

റഷ്യൻ ക്രൂഡ് ഓയില്‍: ഇന്ത്യക്കെതിരെ താരിഫ് വർധിപ്പിക്കുമെന്ന് ട്രംപ്

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

Top Picks for You
Top Picks for You