newsroom@amcainnews.com

ഉച്ചകോടിക്കാടിയില്‍ പങ്കെടുക്കാന്‍ ജി7 രാജ്യങ്ങളിലെ ഉന്നത ധനകാര്യ ഉദ്യോഗസ്ഥര്‍ ആല്‍ബര്‍ട്ടയില്‍

കാല്‍ഗറി : മൂന്ന് ദിവസത്തെ ഉച്ചകോടിക്കായി ജി 7 രാജ്യങ്ങളിലെ ഉന്നത ധനകാര്യ ഉദ്യോഗസ്ഥര്‍ ആല്‍ബര്‍ട്ട ബാന്‍ഫില്‍. ഉച്ചകോടിയില്‍ ആഗോള സമ്പദ്വ്യവസ്ഥ, യുക്രെയ്ന്‍ യുദ്ധം, കൃത്രിമബുദ്ധി എന്നിവ ചര്‍ച്ചാ വിഷയമായിരിക്കും. ജൂണ്‍ 15 മുതല്‍ 17 വരെ കാനനാസ്‌കിസില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്ക് മുന്നോടിയായാണ് ഈ ഒത്തുചേരല്‍.

ബുധനാഴ്ചയും വ്യാഴാഴ്ചയും നടക്കാനിരിക്കുന്ന മീറ്റിങ്ങില്‍ കനേഡിയന്‍ ധനകാര്യ മന്ത്രി ഫ്രാന്‍സ്വ ഫിലിപ്പ് ഷാംപെയ്‌നും ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ ടിഫ് മാക്ലെമും നേതൃത്വം നല്‍കും. ഐഎംഎഫ്, ലോക ബാങ്ക്, ഒഇസിഡി എന്നിവയുള്‍പ്പെടെ പ്രമുഖ ആഗോള സാമ്പത്തിക സംഘടനകളില്‍ നിന്നുള്ള നേതാക്കളും ഉച്ചകോടിയില്‍ പങ്കെടുക്കും.

താരിഫ് യുദ്ധം തുടരുന്നുണ്ടെങ്കിലും, രാജ്യങ്ങള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരമായിരിക്കും ഈ കൂടിക്കാഴ്ചയെന്ന് ധനകാര്യ മന്ത്രിയുടെ വക്താവ് പറഞ്ഞു. ബാന്‍ഫില്‍ നടക്കുന്ന മൂന്ന് ദിവസത്തെ ഉച്ചകോടിക്കായില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്കും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

You might also like
No one came to take him on bail: 17-year-old observation home inmate ends his life

ജാമ്യത്തിലെടുക്കാൻ ആരുമെത്തിയില്ല: ഒബ്സർവേഷൻ ഹോമിൽ പതിനേഴുകാരൻ ജീവനൊടുക്കി

ഇറാനുമായി എണ്ണവ്യാപാരം: രണ്ട് ഇന്ത്യൻ കമ്പനികള്‍ക്കും അഞ്ച് ഇന്ത്യക്കാര്‍ക്കുമെതിരെ യുഎസ് ഉപരോധം

കാറ്റി സക്കറിയ വൈറ്റ് ഹൗസിന്‍റെ പുതിയ പ്രസ് സെക്രട്ടറി

സ്വതന്ത്ര രാജ്യമാകണം: മസ്കിന്‍റെ നിർദ്ദേശം തള്ളി സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോ

കാനഡയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

മാറുന്ന ജീവിതശൈലി: കാനഡയിലെ ജനനനിരക്കിൽ റെക്കോർഡ് ഇടിവ്

Top Picks for You
Top Picks for You