newsroom@amcainnews.com

കൊടുംകുറ്റവാളികള്‍ക്കായി ഫ്രഞ്ച് ഗയാനയില്‍ പുതിയ ജയില്‍ വരുന്നു

പാരിസ്: രാജ്യത്തിന് പുറത്ത് കുറ്റവാളികള്‍ക്കായി ജയില്‍ നിര്‍മിക്കാന്‍ ഫ്രാന്‍സ്. ഫ്രാന്‍സിന്റെ ഓവര്‍സീസ് ടെറിട്ടറിയായ തെക്കെ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലാണ് അതിസുരക്ഷാ ജയില്‍ നിര്‍മിക്കാന്‍ പോകുന്നത്. ലഹരിമരുന്ന് കടത്തുകാര്‍, ഇസ്ലാമിക ഭീകരവാദികള്‍ തുടങ്ങിയവരെയാണ് ഇവിടെ പാര്‍പ്പിക്കുക.

ആമസോണ്‍ വനത്തിനുള്ളിലെ സാന്‍ലൊറോണ്‍ ദു മറോനി എന്ന സ്ഥലത്താണ് ജയില്‍ നിര്‍മിക്കുക. 40 കോടി യൂറോ ( ഏകദേശം 3845 കോടി രൂപ) മുടക്കിയാണ് ഫ്രഞ്ച് ഗയാനയില്‍ അതിസുരക്ഷാ ജയില്‍ സ്ഥാപിക്കുക. ജയിലില്‍ 500 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങളാണ് ആദ്യം ഒരുക്കുന്നത്. കുറ്റകൃത്യങ്ങളുടെ സ്വഭാവം അനുസരിച്ച് പ്രത്യേകമായി തരംതിരിച്ചാകും കുറ്റവാളികളെ പാര്‍പ്പിക്കുക. 2028 ഓടെ ജയില്‍ പ്രവര്‍ത്തനക്ഷമമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

ഫ്രാന്‍സിലെ ജയിലിനുള്ളില്‍ ഉദ്യോഗസ്ഥരെ കുറ്റവാളികള്‍ ആക്രമിക്കുന്ന സംഭവങ്ങള്‍ വ്യാപകമായതോടെയാണ് കൊടുംകുറ്റവാളികളെ രാജ്യത്തിനു പുറത്ത് മറ്റൊരു ജയിലിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഫ്രാന്‍സിലെ ജയിലിലുള്ള ലഹരി മാഫിയ സംഘങ്ങള്‍ ജയിലിന് പുറത്തുള്ള സംഘാംഗങ്ങളുമായി ആശയവിനിമയം നടത്താറുണ്ട്. ജയിലിനുള്ളിലിരുന്ന് പുറത്തെ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നവരുമുണ്ട്. ഇതുള്‍പ്പെടെ പ്രതിരോധിക്കാനാണ് പുതിയ ജയില്‍.

ഫ്രാന്‍സില്‍ നിന്നുള്ള കുറ്റവാളികളെ പാര്‍പ്പിക്കാനുള്ള പ്രദേശമായി ഫ്രഞ്ച് അധിനിവേശ കാലത്ത് രൂപംകൊണ്ടതാണ് ഫ്രഞ്ച് ഗയാന. 1852 നും 1954 നും ഇടയില്‍ ഫ്രാന്‍സിന്റെ പ്രധാന ഭൂഭാഗത്തുനിന്ന് 70,000 കുറ്റവാളികളെ ഇവിടേക്ക് അയച്ചിരുന്നു. ഇതില്‍ ഭൂരിഭാഗം ആളുകളും അതിജീവിക്കാനാകാതെ മരണമടഞ്ഞു. ചരിത്രത്തിന്റെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ പുതിയ ജയില്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

You might also like

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

ഉത്തരകൊറിയയെ ആണവായുധ രാജ്യമായി അംഗീകരിക്കണം: കിം ജോങ് ഉന്നിന്റെ സഹോദരി

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

Top Picks for You
Top Picks for You