newsroom@amcainnews.com

ഒട്ടകപ്പക്ഷികളെ കൊന്നൊടുക്കാനുള്ള ഉത്തരവ്: ബ്രിട്ടിഷ് കൊളംബിയയില്‍ പ്രതിഷേധം ശക്തം

പക്ഷിപ്പനി പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് ബ്രിട്ടിഷ് കൊളംബിയയിലെ ഒട്ടകപ്പക്ഷികളെ കൊന്നൊടുക്കാനുള്ള ഉത്തരവിനെതിരെ പ്രതിഷേധം ശക്തം. കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സിയുടെ (CFIA) ഉത്തരവിനെതിരെയാണ് ബ്രിട്ടിഷ് കൊളംബിയ എഡ്ജ്വുഡിലെ യൂണിവേഴ്‌സല്‍ ഓസ്ട്രിച്ച് ഫാമില്‍ ഒരു കൂട്ടം പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. 399 ഒട്ടകപ്പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കാനാണ് ഉത്തരവ്. പക്ഷികളെ രക്ഷിക്കാനുള്ള ഫാം ഉടമകളുടെ നിയമപോരാട്ടം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് CFIA യുടെ നടപടി.

നിയമം ലംഘിക്കുന്നതായി കണ്ടാല്‍ അധികൃതരെ തടയുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. CFIA ക്ക് പക്ഷികളെ കൊല്ലാന്‍ നിയമപരമായ അവകാശമുണ്ടെങ്കിലും, എല്ലാ നിയമപരമായ വഴികളും തേടുകയാണെന്നും കൂടുതല്‍ ആളുകള്‍ പ്രതിഷേധത്തില്‍ പങ്കുചേരുമെന്നും അവര്‍ വ്യക്തമാക്കി. പക്ഷികളെ വീണ്ടും പരിശോധിക്കണമെന്നും, കൂട്ടക്കൊല റദ്ദാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെയും ഫാം ഉടമകളുടെയും ആവശ്യം. പക്ഷിപ്പനിയില്‍ നിന്ന് രക്ഷപ്പെട്ട പക്ഷികള്‍ക്ക് രോഗപ്രതിരോധശേഷി ലഭിച്ചിട്ടുണ്ടെന്നും, അവയെ ജീവനോടെ ഗവേഷണത്തിന് ഉപയോഗിക്കാമെന്നും ഫാം ഉടമകള്‍ പറയുന്നു.

അതേസമയം, തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് CFIA അറിയിച്ചു. പൊതുജനാരോഗ്യത്തെയും സമ്പദ്വ്യവസ്ഥയെയും സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് കടമയുണ്ടെന്നാണ് ഏജന്‍സിയുടെ വിശദീകരണം. ഫാം ഉടമകള്‍ സഹകരിച്ചില്ലെങ്കില്‍ പക്ഷികളെ കൊന്നൊടുക്കുന്നതിനുള്ള നഷ്ടപരിഹാരം തടഞ്ഞുവയ്ക്കുമെന്നും CFIA മുന്നറിയിപ്പ്നല്‍കിയിട്ടുണ്ട്.

You might also like

ലോസ് ഏഞ്ചൽസ് നിശാപാർട്ടിയിൽ കൂട്ട വെടിവെപ്പ്: രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

പ്രൊഫ. എം.കെ സാനു അന്തരിച്ചു

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ ട്രംപ്; സ്‌പോര്‍ട്‌സ് വീസകള്‍ക്ക് വിലക്ക്

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട 214 അനധികൃത കുടിയേറ്റക്കാരെ ഹ്യൂസ്റ്റണിൽനിന്ന് അറസ്റ്റ് ചെയ്തതായി യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ്

Top Picks for You
Top Picks for You