newsroom@amcainnews.com

ഒന്റാരിയോ ബജറ്റ് 2025: വ്യവസായ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം

യുഎസ് താരിഫുകളുടെ ആഘാതം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ഫോര്‍ഡ് സര്‍ക്കാര്‍ 2025 ലെ ബജറ്റ് ‘എ പ്ലാന്‍ ടു പ്രൊട്ടക്റ്റ് ഒന്റാരിയോ’ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ 600 കോടി ഡോളറില്‍ നിന്ന് ഈ വര്‍ഷം സര്‍ക്കാര്‍ കമ്മി 1460 കോടി ഡോളറായി ഉയര്‍ന്നു.

താരിഫുകള്‍ മൂലം ബുദ്ധിമുട്ടുന്ന ഒന്റാരിയോ വ്യവസായ സ്ഥാപനങ്ങള്‍ക്ക് 500 കോടി ഡോളറും, പിരിച്ചുവിട്ട തൊഴിലാളികളെ സഹായിക്കാന്‍ 2000 കോടി ഡോളറും, രണ്ട് പുതിയ പൊലീസ് ഹെലികോപ്റ്ററുകള്‍ക്കുള്ള ഫണ്ടും ബജറ്റ് നീക്കിവയ്ക്കുന്നു. മദ്യ നികുതികളില്‍ നിന്നുമുള്ള വരുമാനം കുറയുന്ന സാഹചര്യത്തില്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി, ഒന്റാരിയോ സര്‍ക്കാര്‍ എല്‍സിബിഒയില്‍ ബിയര്‍, സൈഡര്‍, റെഡി-ടു-ഡ്രിങ്ക് കോക്ടെയിലുകള്‍ എന്നിവയുടെ വിലക്കുറവ് പ്രഖ്യാപിച്ചു. കൂടാതെ പ്രവിശ്യയിലെ കഞ്ചാവ് സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ മാറ്റം വരുത്തുന്നതിനുള്ള പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുന്നു. അതേസമയം ആദായനികുതിയില്‍ ഇളവുകളോ വര്‍ധനവോ ഇല്ല.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആരോഗ്യ മേഖലയില്‍ ചെലവ് 4% വര്‍ധിച്ചു. അമ്പതിലധികം ആശുപത്രി പദ്ധതികളിലായി സര്‍ക്കാര്‍ 10.3 കോടി ഡോളര്‍ നിക്ഷേപിക്കും. ഹൈവേ വികസന, പുനരധിവാസ പദ്ധതികളുടെ ആസൂത്രണത്തിനും നിര്‍മ്മാണത്തിനും പിന്തുണയ്ക്കുന്നതിനായി ഏകദേശം 30000 കോടി ഡോളര്‍, പൊതുഗതാഗതത്തിന് ഏകദേശം 6100 കോടി ഡോളര്‍, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളില്‍ ഏകദേശം 5600 കോടി ഡോളര്‍, കൂടുതല്‍ സ്‌കൂളുകളും ചൈല്‍ഡ്‌കെയര്‍ ഇടങ്ങളും നിര്‍മ്മിക്കുന്നതിനായി 3000 കോടി ഡോളറിലധികം നിക്ഷേപങ്ങളും ഉള്‍പ്പെടുന്ന 10 വര്‍ഷത്തെ മൂലധന പദ്ധതിയാണ് ബജറ്റ് തയാറാക്കിയിരിക്കുന്നത

You might also like

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

Top Picks for You
Top Picks for You