newsroom@amcainnews.com

കട അടയ്ക്കാൻ നേരം പൊറോട്ട ചോദിച്ചെത്തി, പണം ഇല്ലെന്നും പിന്നീട് നൽകാമെന്നും പറഞ്ഞു; എല്ലാം തീർന്നെന്ന് പറഞ്ഞപ്പോൾ ഹോട്ടൽ ഉടമയെ മർദിച്ചെന്ന് പരാതി

കൊല്ലം: കൊല്ലം കിളികൊല്ലൂർ മങ്ങാട് പൊറോട്ട കൊടുക്കാത്തതിൻ്റെ പേരിൽ ഹോട്ടൽ ഉടമയെ യുവാക്കൾ ആക്രമിച്ചെന്ന് പരാതി. മങ്ങാട് സംഘം മുക്കിൽ പ്രവർത്തിക്കുന്ന സെന്റ് ആന്റണീസ് ഹോട്ടലിൻ്റെ ഉടമ അമൽ കുമാറിനെയാണ് രണ്ടംഗ സംഘം ആക്രമിച്ചത്. ഹോട്ടലുടമയുടെ തലയ്ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഹോട്ടൽ അടയ്ക്കാൻ ഒരുങ്ങുന്നതിനിടെയാണ് യുവാക്കൾ എത്തി പൊറോട്ട ആവശ്യപ്പെട്ടത്. പണം ഇല്ലെന്നും പിന്നീട് നൽകാമെന്നും പറഞ്ഞു. എല്ലാം തീർന്നെന്ന് ഹോട്ടലുടമ അറിയിച്ചതോടെ തർക്കമുണ്ടായി. പിന്നാലെ ഇരുവരും മടങ്ങിപ്പോയി. സംഘത്തിലുണ്ടായിരുന്ന ഒരാളും മറ്റൊരു യുവാവും അൽപസമയത്തിനകം മടങ്ങിയെത്തി ആക്രമിച്ചെന്നാണ് ഹോട്ടൽ ഉടമയുടെ പരാതി. സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

You might also like

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

Top Picks for You
Top Picks for You