newsroom@amcainnews.com

മ്യാൻമറിൽ റിക്ട‍ർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; 20 പേ‍‍ർ കൊല്ലപ്പെട്ടു

നീപെഡോ: മ്യാൻമറിൽ റിക്ട‍ർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. ഇത് വരെ 20 മരണങ്ങൾ റിപ്പോ‍ർട്ട് ചെയ്തതായി പ്രാഥമിക റിപ്പോ‍ർട്ട്. ഇന്ന് ഉച്ചയ്ക്ക് 12.50 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. തൊട്ടു പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. മാന്റ്‍ലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ കണ്ടെത്തി.

തായ്‍ലാൻഡിലും പ്രകമ്പനമുണ്ടായെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഭൂചലനം നടന്ന സാഹചര്യത്തിൽ ബാങ്കോക്കിലും ചൈനയിലെ യുനാൻ പ്രവിശ്യയിലും മെട്രോ, റെയിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അതേ സമയം ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നിർമാണത്തിലിരുന്ന ബഹുനിലകെട്ടിടം, വീടുകൾ തുടങ്ങിയവ നിലം പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ആളുകൾ നിലവിളിച്ച് ഓടുന്നതും ദൃശ്യങ്ങളിൽ കാണാം.

You might also like

ബി സിയിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി ഓൺലൈൻ വഴി

കവനൻ്റ് ഹെൽത്തുമായുള്ള കരാറിന് അംഗീകാരം: ആൽബർട്ടയിൽ നഴ്സുമാർക്ക് ശമ്പള വർധന

യാത്രക്കാർ വലയും; യുഎസ് ഗവൺമെന്റ് ഷട്ട്ഡൗണിനെ തുടർന്ന് നെക്സസ് സെന്ററുകൾ അടച്ചു

വിനിപെഗിലെ എമർജൻസി വാർഡുകളിൽ ചികിത്സ ലഭിക്കാതെ മടങ്ങുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നു; നാലിലൊരാൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്

ഔദ്യോഗിക പദവി ദുരുപയോഗം; മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ അറസ്റ്റിൽ

മോഷണക്കേസിൽ പ്രതി: ഇന്ത്യൻ പൗരനെ കാനഡ നാടുകടത്തി

Top Picks for You
Top Picks for You