newsroom@amcainnews.com

26കാരനായ ഇന്ത്യൻ യുവാവ് യുഎസിൽ വെടിയേറ്റ് മരിച്ചു; ബിരുദാനന്തര ബിരുദ പഠനത്തിനായെത്തി, പഠനത്തിന് ശേഷം ജോലി അന്വേഷിക്കുന്നതിനിടെയാണ് ധാരുണ സംഭവം

ഹൈദരാബാദ്: യുഎസിൽ ഇന്ത്യൻ യുവാവ് വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ കൊയ്യാഡ രവി തേജയെന്ന 26കാരനാണ് മരിച്ചത്. യുഎസ്സിലെ വാഷിങ്ടൺ അവന്യൂവിൽ ഇന്നലെയാണ് സംഭവം. വാഷിങ്ടൺ ഡിസിയിലെ ഒരു ഗ്യാസ് സ്റ്റേഷനിൽ അക്രമികളുടെ വെടിവെപ്പിലാണ് രവി തേജ കൊല്ലപ്പെട്ടതെന്നാണ് വിവരം. വയറിനും നെഞ്ചത്തും വെടിയേറ്റ രവി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ഹൈദരാബാദിലെ ആർ കെ പുരം ഗ്രീൻ ഹിൽസ് കോളനിയിൽ താമസിക്കുന്ന ഇദ്ദേഹം 2022 മാർച്ചിലാണ് ബിരുദാനന്തര ബിരുദ പഠനത്തിനായാണ് യുഎസിലെത്തിയത്. പഠനത്തിന് ശേഷം ജോലി അന്വേഷിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. സർവകലാശാലയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു രവി എന്നാണ് സുഹൃത്തുക്കൾ കുടുംബത്തെ അറിയിച്ചിരിക്കുന്നത്. ആരാണ് രവിയെ ആക്രമിച്ചത് എന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നിലെ കാരണവും പ്രതികളെയും കണ്ടെത്താൻ ലോക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

You might also like

ചിലവ് ചുരുക്കി കാനഡ: സർക്കാർ ജീവനക്കാർക്ക് സോഫ്റ്റ്‌ഫോൺ

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

അഭയാർത്ഥികൾക്ക് ഫെഡറൽ സർക്കാർ താമസൗകര്യം ഒരുക്കില്ല: IRCC

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

Top Picks for You
Top Picks for You