ആറ് റൈഡിങ്ങുകളിൽ ഫെഡറൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ ഏഴിന്: മാർക്ക് കാർണി

കെബെക്ക്, ഒൻ്റാരിയോ, സസ്കാച്വാൻ പ്രവിശ്യകളിലെ ആറു ഫെഡറൽ റൈഡിങ്ങുകളിൽ ഡിസംബർ ഏഴിന് ഉപതിരഞ്ഞെടുപ്പുകൾ നടക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. നയതന്ത്ര നിയമനങ്ങൾ, പ്രവിശ്യാ രാഷ്ട്രീയം, വിരമിക്കൽ തുടങ്ങിയ കാരണങ്ങളാൽ പാർലമെൻ്റ് അംഗങ്ങൾ ഹൗസ് ഓഫ് കോമൺസിൽ നിന്ന് രാജിവെച്ചതിനെത്തുടർന്നാണ് ഈ ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നത്. 2025-ലെ ഫെഡറൽ തിരഞ്ഞെടുപ്പിന് ശേഷം, ആകെ 343 പാർലമെൻ്റ് അംഗങ്ങളിൽ 13 പേർ സ്ഥാനമൊഴിയാൻ തീരുമാനിച്ചു. ഒരു പാർലമെൻ്റ് അംഗം രാജിവെച്ചാൽ, 11 ദിവസത്തിനും 180 ദിവസത്തിനുമിടയിൽ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതുണ്ട്. […]